Saturday, May 10, 2025
No menu items!

subscribe-youtube-channel

HomeSpiritualഅഴിയിടത്തുചിറ ഉത്രമേൽ...

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീന ഭരണി, കാർത്തിക ഉത്സവത്തിന് കൊടിയേറി.  ദേവസ്വം പ്രസിഡന്റ് വി.കെ. മുരളീധരൻ നായർ  കൊടിയേറ്റ് കർമ്മം നിർവഹിച്ചു.  സെക്രട്ടറി ജി. മനോജ് കുമാർ, ഖജാൻജി പി.ആർ.രാജേഷ്, മഹിളാ സമാജം പ്രസിഡണ്ട് അംബിക, സെക്രട്ടറി ബിന്ദു രാജേഷ്, പൗർണ്ണമി സംഘം പ്രസിഡന്റ് മോഹന, സെക്രട്ടറി രാജി പ്രസന്നൻ എന്നിവർ സന്നിഹിതരായി.

മാർച്ച് 24 മുതൽ 30 വരെ വൈകിട്ട് 6.30 ന് ദീപാരാധനയും ദീപക്കാഴ്ച്ചയും.
31 ന് രാവിലെ 5 ന് പള്ളിയുണർത്തൽ.6 ന് അഭിഷേകം, ഉഷ: പൂജ, 8 മുതൽ പുരാണ പാരായണം. 7 ന് നൃത്ത നാടകം.

മീനഭരണി ദിവസമായ ഏപ്രിൽ 1 ന് രാവിലെ 5 ന് പള്ളിയുണർത്തൽ. 6 ന് അഭിഷേകം, ഉഷ: പൂജ, 8 മുതൽ പുരാണ പാരായണം.11 ന് പുതുക്കല നിവേദ്യം. 12.30 ന് സമൂഹ സദ്യ. വൈകിട്ട് 5.30 ന് കൈകൊട്ടിക്കളി.6 മുതൽ 7 വരെ
ദീപാരാധന, ദീപക്കാഴ്ച. 7 ന് തിരുവാതിരകളി.8 ന് ഭരതനാട്യം. 9 ന് നാട്യ ശിൽപം. രാത്രി 10.30ന് കാരക്കൽ പേച്ചി അമ്മൻ കോവിൽ ഊർക്കരകത്തിന് യാത്രയയപ്പ്.

ഏപ്രിൽ 2 ന് രാവിലെ 6.30 ന് പറയ്ക്കെഴുന്നള്ളിപ്പ്. 8 മുതൽ പുരാണ പാരായണം. രാത്രി 8.30 ന് ഭഗവതിക്ക് വരവേൽപ്പ്. 11.30 ന് ദീപാരാധന എന്നിവ ഉണ്ടാകും. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗ്യാൻവാപിയിൽ പൂജ തുടരാൻ സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : ഗ്യാൻവാപിയിൽ ഹിന്ദുക്കളുടെ പൂജ തുടരാൻ സുപ്രീംകോടതി അനുമതി നൽകി . പൂജ അനുവദിച്ച ജില്ലാ കോടതി ഉത്തരവ് അലഹബാദ് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ് പള്ളി കമ്മിറ്റി സുപ്രീം കോടതിയെ...

എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം

കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിൽ സ്വപ്ന സുരേഷിന് ജാമ്യം.തളിപ്പറമ്പ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് സ്വപ്ന സുരേഷ് ജാമ്യം എടുത്തത്.കേസിലെ മറ്റൊരു പ്രതിയായ വിജേഷ് പിള്ള നേരത്തെ ജാമ്യം...
- Advertisment -

Most Popular

- Advertisement -