Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsപ്രതിയെ പിടികൂടുന്നതിനിടെ...

പ്രതിയെ പിടികൂടുന്നതിനിടെ എസ്ഐക്ക് നേരെ ആക്രമണം

തിരുവനന്തപുരം : റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിയെ പിടികൂടുന്നതിനിടെ പൂജപ്പുര എസ്ഐക്ക് നേരെ ആക്രമണം. പൂജപ്പുര എസ്ഐ സുധീഷിനെ ശ്രീജിത്ത് ഉണ്ണി എന്ന ഗുണ്ടയാണ് ആക്രമിച്ചത്. ഇന്നലെ രാത്രി 9.30 ന് കല്ലറമഠം ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സംഭവം.ഇയാൾ കുപ്പികൊണ്ട് എസ്ഐയുടെ കയ്യിൽ കുത്തുകയായിരുന്നു . ആക്രമണം നടത്തിയ ശേഷം ശ്രീജിത്ത് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.  കുത്തേറ്റ എസ്ഐയുടെ കയ്യിൽ അഞ്ച് സ്റ്റിച്ചുകളുണ്ട്. കഞ്ചാവ് കേസുകളിലടക്കം പ്രതിയാണ് ശ്രീജിത്ത് ഉണ്ണി. പൊലീസ് ഇയാൾക്കായി അന്വേഷണം നടത്തുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : ഗവ. നഴ്‌സിങ് കോളേജ് ഹോസ്റ്റലില്‍ അരങ്ങേറിയ ക്രൂരമായ റാഗിങ്ങിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനായ വിദ്യാര്‍ത്ഥിയെ കെട്ടിയിട്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.റാഗിങ്ങിനിടെ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ പകര്‍ത്തിയ...

കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചു

ആലപ്പുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുവന്ന അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സർവലൈൻസ് സംഘം (നമ്പർ വൺ) കളർകോട് നടത്തിയ പരിശോധനയിൽ കൃത്യമായ രേഖകളില്ലാതെ കൊണ്ടുവന്ന 12 ലക്ഷം രൂപ പിടിച്ചെടുത്തു. തുടർനടപടികൾക്കായി...
- Advertisment -

Most Popular

- Advertisement -