Saturday, July 25, 2026
No menu items!

subscribe-youtube-channel

HomeEducationകുട്ടികൾക്ക് അവധിക്കാല...

കുട്ടികൾക്ക് അവധിക്കാല പരിശീലനം

തിരുവനന്തപുരം : കേരള സർക്കാരിന്റെ ഇലക്ട്രോണിക്‌സ് ആൻഡ് ഐടി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സി-ഡിറ്റ് അഞ്ചു മുതൽ പ്ലസ്ടു വരെയുള്ള സ്‌കൂൾ വിദ്യാർഥികൾക്കായി അവരുടെ അഭിരുചിക്കനുസരിച്ച് സ്‌കൂൾ പാഠ്യ പദ്ധതിക്ക് അനുയോജ്യമായ ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്‌നോളജിയിലെ വിവിധ സാങ്കേതികത കോർത്തിണക്കി വെക്കേഷൻ ഉത്സവ് എന്ന പേരിൽ വർഷങ്ങളായി അവധിക്കാല പരിശീലനം നടത്തിവരുന്നു . കുട്ടികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിലവിലുള്ള കോഴ്‌സ് നവീകരിച്ച് ജൂനിയർ-3 കോഴ്‌സുകൾ, സീനിയർ-11 കോഴ്‌സുകൾ എന്നിങ്ങനെ രണ്ടു തരത്തിലാണ് തുടർന്ന് നടത്തുക.

ബേസിക്സ് ഓഫ് ആനിമേഷൻ, മൾട്ടിമീഡിയ പ്രസന്റേഷൻ, ബേസിക്സ് ഓഫ് ഓഫീസ് പാക്കേജസ്, ആനിമേഷൻ, ഗ്രാഫിക് ഡിസൈനിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ചാറ്റ് ജി.പി.റ്റി, സ്പ്രെഡ്ഷീറ്റ് വിത്ത് എ.ഐ, ഓഫീസ് പാക്കേജസ് വിത്ത് എ.ഐ, ഇൻട്രോഡക്ഷൻ ടു അക്കൗണ്ടിംഗ് പാക്കേജസ്, പ്രോഗ്രാമിങ് ഇൻ സി, പ്രോഗ്രാമിങ് ഇൻ സി പ്ലസ് പ്ലസ്, പ്രോഗ്രാമിങ് ഇൻ പൈത്തൺ, പ്രോഗ്രാമിങ് ഇൻ ജാവ, വെബ് ഡിസൈനിങ് എന്നിവയിലാണ് പരിശീലനം.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന സി-ഡിറ്റിന്റെ അംഗീകൃത പരിശീലനകേന്ദ്രങ്ങൾ വഴിയാണ് കുട്ടികൾക്ക് രണ്ടു മാസത്തെ പരിശീലനം നൽകുന്നത്. ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിച്ചു മെയ് 31ന് അവസാനിക്കും. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ടെക്സ്റ്റ് ബുക്കും സ്‌കൂൾബാഗും സൗജന്യമായി നൽകും. പരിശീലനത്തിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് പ്രത്യേക അവാർഡും നൽകും. കൂടുതൽ വിവരങ്ങൾക്ക്: www.tet.cdit.org , ഫോൺ: 9895889892.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഭിമുഖം

പത്തനംതിട്ട : സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍ 28ന് രാവിലെ 11 ന് അഭിമുഖം നടത്തും. യോഗ്യത ബി.ടെക് (സിവില്‍/കെമിക്കല്‍/എന്‍വയോണ്‍മെന്റല്‍). പ്രായപരിധി 28 വയസ്. പരിശീലനകാലം...

ലഹരി മാഫിയയുടെ വേരറുക്കാൻ കുട്ടികളും രക്ഷിതാക്കളും മുന്നോട്ട് വരണം : മന്ത്രി രമേശ് ചെന്നിത്തല

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തിൽ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിക്കെതിരായ 'ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ട്' പദ്ധതിയുടെ ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -