Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsകൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിൽ...

കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിൽ പടയണിയും തിരുപന്തവും പ്രതിഷ്ഠാദിനവും

തിരുവല്ല:  കാരയ്ക്കൽ കൂട്ടുമ്മേൽ ഭഗവതീക്ഷേത്രത്തിലെ പടയണി മഹോത്സവം ഏപ്രിൽ ആറ്  വരെയും തിരുപന്ത മഹോത്സവം ഏഴിനും പ്രതിഷ്ഠാദിന മഹോത്സവം 30, മേയ് 1 തീയതികളിലും നടക്കും.

6 -ന് വൈകീട്ട് 5.45-ന് ആലും തുരുത്തിഭഗവതിക്ക് സ്വാമിപാലത്തുനിന്ന് സ്വീകരണം.  തുടർന്ന് കരപ്പറ. രാത്രി 8 -ന് വലിയപടയണി. കുറ്റൂർ ഭൈരവി പടയണി സംഘം നേതൃത്വം നൽകും. കാരയ്ക്കൽ പടയണിസംഘത്തിലെ കലാകാരൻമാരുടെ അരങ്ങേറ്റവും നടക്കും.

7-ന് വൈകിട്ട് ഏഴിന് കളരിപ്പയറ്റ്, 8.15-ന് കലാസന്ധ്യ, 10.30-ന് പുതുക്കുളങ്ങര ക്ഷേത്രത്തിൽനിന്നും ആലും തുരുത്തി ഭഗവതിയെ സ്വീകരിച്ച് ആൽത്തറയിലെ പ്രത്യേക പീഠത്തിൽ ഇരുത്തും. തുടർന്ന് തിരുപന്ത ചടങ്ങുകൾ, തേരുകളി എന്നിവ നടക്കും. 11.30-ന് ജീവതകളിയും ഭഗവതിക്ക് യാത്രയയപ്പും.

30-ന് വൈകിട്ട്  7.30-ന് കൈകൊട്ടിക്കളി. മേയ് 1-ന് ഉച്ചയ്ക്ക് 12.30-ന് മഹാപ്രസാദമൂട്ട്, രാത്രി എട്ടിന് ഭക്തിഗാനസുധ എന്നിവ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ.റാന്നി പഞ്ചായത്ത് അംഗം പാണ്ഡ്യൻ പാറ നരിക്കുഴി വലിയ പറമ്പിൽ ഗീതാ സുരേഷിന്റെ വീടിനാണ് ഇന്ന് രാവിലെ തീയിട്ടത്....

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതായി പരാതി

പത്തനംതിട്ട : തിരക്കേറിയ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ താൽക്കാലിക അത്യാഹിത വിഭാഗം ചോർന്നൊലിക്കുന്നതായി പരാതി. മേൽക്കൂരയിലെ കോൺക്രീറ്റ് ഭാഗങ്ങൾ ചിലയിടങ്ങളിൽ അടർന്നു വീഴാൻ തുടങ്ങിയതും രോഗികൾക്ക് ഭീഷണിയാകുന്നു. അത്യാഹിത വിഭാഗത്തിലെ മേൽക്കൂരയിൽ നിന്ന് കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -