Monday, April 28, 2025
No menu items!

subscribe-youtube-channel

HomeNewsആന്റണി പെരുമ്പാവൂരിനും...

ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

തിരുവനന്തപുരം:  നിർമാതാവ് ആന്റണി പെരുമ്പാവൂരിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. ആശിർവാദ് ഫിലിംസിൽ 2022ൽ നടന്ന റെയ്ഡിന്റെ തുടർ നടപടിയാണിതെന്നാണ് സൂചന.

ലൂസിഫർ, മരയ്ക്കാർ എന്നീ സിനിമകളുടെ സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ദുബായിൽ വച്ച് മോഹൻലാലിന് രണ്ടരക്കോടി കൈമാറിയ സംഭവത്തിലും ആദായ നികുതി വകുപ്പ് വ്യക്തത തേടിയിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ഇതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

അതേസമയം എമ്പുരാൻ വിവാദവുമായി നടപടികൾക്ക് ബന്ധമില്ലെന്ന് അധികൃതർ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തദ്ദേശ അദാലത്ത് :  ആലപ്പുഴയിൽ പാർക്കിംഗ് നിയന്ത്രണം

ആലപ്പുഴ : ഓഗസ്റ്റ്  22 ന് ആലപ്പുഴ എസ്.ഡി.വി സ്ക്കൂൾ സെൻറിനറി ഹാളിൽ നടക്കുന്ന തദ്ദേശ അദാലത്തിന് ഓഡിറ്റോറിയം ഗ്രൌണ്ടിൽ പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തി. മന്ത്രിമാർ എം.എൽ.എ മാർ, മുതിർന്ന ഉദ്യോഗസ്ഥർ, മാദ്ധ്യമങ്ങൾ...

കാരക്കോണത്ത്  കുടപ്പന  ദൃശ്യവിരുന്നൊരുക്കി

തിരുവനന്തപുരം : അപൂർവ്വ ദൃശ്യവിരുന്നൊരുക്കി വെളളറട കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത് . അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ്  കാണാനായി എത്തുന്നത്. 20...
- Advertisment -

Most Popular

- Advertisement -