Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിന്‍കര ഗോപന്റെ...

നെയ്യാറ്റിന്‍കര ഗോപന്റെ മരണം:  കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ഗോപന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അവസാനിപ്പിക്കുകയാണെന്ന് പോലീസ്. മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും സ്വാഭാവിക മരണമാണ് എന്നായിരുന്നു കണ്ടെത്തല്‍.

നിലവില്‍ ലഭ്യമായ ഫലങ്ങളിലൊന്നും അസ്വഭാവികതയില്ല. ശാസ്ത്രീയ പരിശോധനാഫലം കൂടി ലഭിച്ചാല്‍ പോലീസ് കേസ് അവസാനിപ്പിക്കും. ശാസ്ത്രീയ പരിശോധനാഫലം ഉടന്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘം പ്രതീക്ഷിക്കുന്നത്. കേസ് അവസാനിപ്പിക്കുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

ഇക്കഴിഞ്ഞ ജനുവരിയിലാണ് നെയ്യാറ്റിന്‍കര സ്വദേശി ഗോപന്‍ മരിക്കുന്നത്. അച്ഛന്‍ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അപ്പർകുട്ടനാട്ടിൽ  വെള്ളപ്പൊക്ക ഭീഷണി: പെരിങ്ങരയിൽ  വിവിധയിടങ്ങളിൽ  വെള്ളം കയറി     

പെരിങ്ങര/തിരുവല്ല:  കനത്ത മഴയെ തുടർന്ന് അപ്പർകുട്ടനാട്  വെള്ളപ്പൊക്ക ഭീഷണിയിൽ. ഒരാഴ്ച്ചയായി പെയ്യുന്ന മഴയിൽ  മിക്ക റോഡുകളിലും കോളനികളിലും  വെള്ളക്കെട്ട് ആയി തുടങ്ങി.  മഴ കനത്തതോടെ  മണിമലയാറ്റിൽ  നാല് അടിയോളം വെള്ളം ഉയർന്നിട്ടുണ്ട്.  നദികളിൽ  ജല...

ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി ഹൈകോടതി

ബെംഗളൂരു : ഭൂമികുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജി തള്ളി കർണാടക ഹൈകോടതി.കേസിൽ തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ ഗവർണർ താവർചന്ദ് ഗെ‌ലോട്ടിന്റെ നടപടി ചോദ്യം ചെയ്ത് സിദ്ധരാമയ്യ സമർപ്പിച്ച...
- Advertisment -

Most Popular

- Advertisement -