Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeCareerസാങ്കേതിക വിദ്യാഭ്യാസ...

സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ താൽകാലിക തസ്തികകളിൽ ഒഴിവ്

തിരുവനന്തപുരം : സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കും ക്ലീനിങ് ജോലികൾക്കും ഒഴിവ്. പ്രസ്തുത തസ്തികകളിലേക്ക് താൽകാലിക ദിവസ വേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഏപ്രിൽ 22 രാവിലെ 10:30ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടത്തും.

കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികയിലേക്കാവശ്യമായ യോഗ്യത പ്ലസ് ടു, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്. ആറ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും ആവശ്യമാണ്. സ്വീപ്പർ തസ്തികയിൽ ഏട്ടാം ക്ലാസ് ആണ് യോഗ്യത. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും ഹാജരാക്കണം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഷഹബാസിന്റെ കൊലപാതകം : ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ

കോഴിക്കോട് : താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകത്തിൽ ഒരു വിദ്യാർഥികൂടി കസ്റ്റഡിയിൽ.സംഘർഷത്തിൽ ഉൾപ്പെട്ട താമരശ്ശേരി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥിയെ ഇന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ മുന്നിൽ ഹാജരാക്കിയേക്കും. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട്...

ചെമ്മീൻ കറി കഴിച്ചതിനുപിന്നാലെ ശാരീരിക അസ്വസ്ഥതയുണ്ടായ ആൾ മരിച്ചു

കൊച്ചി:ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥതയുണ്ടായ ആൾ മരിച്ചു. നീറിക്കോട് കളത്തിപ്പറമ്പിൽ സിബിൻദാസാണു (46) മരിച്ചത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസംമുട്ടൽ അനുഭവപെട്ടു. ഉടൻ തന്നെ വരാപ്പുഴയിലെ...
- Advertisment -

Most Popular

- Advertisement -