Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരു നഗരത്തിൽ...

ബെംഗളൂരു നഗരത്തിൽ വൻ ലഹരിവേട്ട : 9 മലയാളികൾ പിടിയിൽ

ബെംഗളൂരു : ബെംഗളൂരു നഗരത്തിലെ മൂന്നിടങ്ങളിലായി നടന്ന റെയ്ഡുകളിൽ 6.77 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു.സംഭവത്തിൽ യുവ എൻജിനീയറടക്കം 9 മലയാളികളും ഇടനിലക്കാരനായ ഒരു നൈജീരിയൻ പൗരനും അറസ്റ്റിലായിയിട്ടുണ്ട്.

ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ പ്രസാദിന്റെ ബൊമ്മസന്ദ്രയിലെ ഫ്ലാറ്റിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 3.5 കിലോഗ്രാം ഹൈഡ്രോപോണിക്സ് കഞ്ചാവാണ് കണ്ടെടുത്തത്. വീട്ടില്‍നിന്ന് 26.06 ലക്ഷം രൂപയും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മറ്റൊരു കേസില്‍ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

രണ്ടു കോടി രൂപയുടെ എംഡിഎംഎയുമായി നൈജീരിയൻ പൗരനും അറസ്റ്റിലായി. വിസാ കാലാവധി കഴിഞ്ഞ ഇയാൾ അനധികൃതമായാണ് നഗരത്തിൽ കഴിഞ്ഞിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നാം ലോകമഹായുദ്ധത്തെ കുറിച്ച് മുന്നറിയിപ്പ് നൽകി വ്ളാഡിമിർ പുട്ടിൻ

മോസ്കോ: മൂന്നാം ലോക മഹായുദ്ധം ഒരു ചുവടകലെ മാത്രമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിൻ. തിരഞ്ഞെടുപ്പില്‍ വന്‍വിജയം നേടിയ ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .ആധുനിക ലോകത്ത് എല്ലാം സാധ്യമാണെന്നും മൂന്നാം...

പ്രവേശനം ആരംഭിച്ചു

കോട്ടയം: തിരുവല്ല കുന്നന്താനം കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ പ്രവർത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്രോഗ്രാമിങ് ലാംഗ്വേജുകൾ, ഫിനാൻസ്, മാർക്കറ്റിംഗ്, ഡാറ്റ എൻട്രി മൾട്ടിമീഡിയ ഗ്രാഫിക് ഡിസൈൻ...
- Advertisment -

Most Popular

- Advertisement -