Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsഭിന്നശേഷിക്കാരനുനേരേ ലൈംഗികാതിക്രമം...

ഭിന്നശേഷിക്കാരനുനേരേ ലൈംഗികാതിക്രമം : 63 കാരൻ പിടിയിൽ

തിരുവല്ല: ഭിന്നശേഷിക്കാരനു നേരേ ലൈംഗികാതിക്രമം കാട്ടിയ വയോധികനെ കീഴ്‌വായ്‌പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങര വേങ്ങൽ ഗൗരിശങ്കരം വീട്ടിൽ  ടി എ കൃഷ്ണൻ (63) ആണ് പിടിയിലായത്. 45 ശതമാനം ശാരീരിക ബുദ്ധിമുട്ടുള്ള 42 കാരനെയാണ്‌ ഇയാൾ ലൈംഗിക അതിക്രമത്തിനിരയാക്കിയത്. ഈമാസം 7 ന് വൈകിട്ട്  നാലോടെയാണ് സംഭവം.

കല്ലുപ്പാറ  ചെങ്ങരൂർ ആശ്രമം ജംഗ്ഷനിൽ നിന്ന യുവാവിനെ ഒരു നില കെട്ടിടത്തിന്റെ മുകളിലെ  ടെറസിൽ എത്തിച്ച് പ്രതിദേഹത്ത് കടന്നുപിടിച്ച്  അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു. ഈ കെട്ടിടത്തിലെ ഒരു മുറിയിലാണ് പ്രതി താമസിക്കുന്നത്.

യുവാവിന്റെ  മൊഴിപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്  പ്രതിയെ ഇന്ന്  രാവിലെ 9.30 ന് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനക്കുശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ  കുറ്റം സമ്മതിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി : 19 കാരൻ പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍...

നിറപുത്തരിക്കു ആറന്മുളയിൽ വിത്ത് വിതച്ചു

ആറന്മുള : ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്കും ആറന്മുള  പാർഥസാരഥിസാരഥി ക്ഷേത്രത്തിലേക്കും നിറപുത്തരിക്കു ആറന്മുളമണ്ണിൽ കൃഷി ചെയ്ത് നെൽകതിർ സമർപ്പിക്കുന്നതിനായി ആറന്മുള വികസന സമിതിയുടെ നേതൃത്വത്തിൽ വിത്ത് വിതച്ചു. 2023 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്...
- Advertisment -

Most Popular

- Advertisement -