Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്തെ ദമ്പതികളുടെ...

കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകം : ഒരാൾ കസ്റ്റഡിയിൽ

കോട്ടയം : കോട്ടയത്തെ ദമ്പതികളുടെ മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരണം .കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം, ടൂറിസ്റ്റ് ഹോം ഉടമ വിജയകുമാറും (64) ഭാര്യ മീര(60)യുമാണ് കൊല്ലപ്പെട്ടത്. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. മുഖം വികൃതമാക്കിയ നിലയിലായിരുന്നു. വിജയകുമാറിന്റെ തലയില്‍ അടിയേറ്റിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ഒരു അമ്മിക്കല്ലും കോടാലിയും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ ഹോട്ടലിലെ മുൻ ജീവനക്കാരനായ അസം സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു . സ്വഭാവദൂഷ്യം കാരണം ഇയാളെ ജോലിയില്‍ നിന്ന് വിജയകുമാര്‍ പിരിച്ചുവിട്ടിരുന്നു. രാവിലെ എട്ടരയോടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തത്തിൽ കുളിച്ചനിലയിൽ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. ഇവര്‍ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവാഭരണ പാതയിൽ നിരന്തരം തടി ലോറിയിൽ കയറ്റി റോഡ് തകർക്കുന്നതായി പരാതി

റാന്നി: ഇടക്കുളം- അപ്പിമുക്ക് തിരുവാഭരണ പാതയിൽ നിരന്തരം തടി ലോറിയിൽ കയറ്റി റോഡ് നാമാവിശേഷമാക്കുന്നതായി പരാതി. വർഷങ്ങൾ പ്രയത്നിച്ചാണ് തിരുവാഭരണ പാതയുടെ മോചനം സാദ്ധ്യമാക്കിയത്. റീ ബിൽഡ് കേരള ഫണ്ട്‌ ഉപയോഗിച്ച് കോൺക്രീറ്റ്...

പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു

ആലപ്പുഴ : പതിനേഴുകാരനുമായി നാടുവിട്ട യുവതിയെ ചേർത്തല പൊലീസ് കൊല്ലൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. രണ്ട്  ദിവസം മുൻപാണ് യുവതി വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. വിദ്യാർഥിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ കുത്തിയതോട് പൊലീസിലും യുവതിയെ...
- Advertisment -

Most Popular

- Advertisement -