Sunday, July 19, 2026
No menu items!

subscribe-youtube-channel

HomeEducationഓൺലൈൻ എ.ഐ....

ഓൺലൈൻ എ.ഐ. കോഴ്‌സ് : മെയ് 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ് 10 ന് ആരംഭിക്കുന്നു. നാലാഴ്ച ദൈർഘ്യമുള്ള ‘എ.ഐ. എസൻഷ്യൽസ് ‘ എന്ന ഓൺലൈൻ കോഴ്‌സിലേക്ക് മെയ് 3 വരെ അപേക്ഷിക്കാം.

www.kite.kerala.gov.in വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പഠനവിഭവങ്ങളും നൽകും. ആദ്യം രജിസ്റ്റർ 2,500 പേർക്കായിരിക്കും പ്രവേശനം. കോഴ്‌സിന്റെ ഭാഗമായി വീഡിയോ ക്ലാസുകൾക്കും റിസോഴ്‌സുകൾക്കും പുറമെ എല്ലാ ആഴ്ചയിലും ഓൺലൈൻ കോൺടാക്ട് ക്ലാസ് ഉണ്ടായിരിക്കും.

ഓഫീസ് ആവശ്യങ്ങൾ ഉൾപ്പെടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് എ.ഐ. ടൂളുകൾ എങ്ങനെ പ്രയോജനപ്പെടുത്താം, സോഷ്യൽ മീഡിയയിലെ ഉള്ളടക്കം തയ്യാറാക്കൽ, കല-സംഗീത-സാഹിത്യ മേഖലകളിൽ പ്രയോജനപ്പെടുത്താവുന്ന ടൂളുകൾ, പ്രോംപ്റ്റ് എൻജിനിയറിങ്, റെസ്‌പോൺസിബിൾ എ.ഐ. എന്നിങ്ങനെയുള്ള മേഖലകളിൽ വിദ്യാർഥികൾ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകൾക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് കോഴ്‌സിന്റെ രൂപകല്പന. 30 പഠിതാക്കൾക്ക് ഒരു മെന്റർ എന്ന തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ള : കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

കൊല്ലം:ശബരിമല സ്വർണപ്പാളി കേസുകളിലെ എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകളുടെ സർട്ടിഫൈഡ് പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ അപേക്ഷയിൽ ഇന്ന് വിധി. കൊല്ലം വിജിലൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക. കേസിന്റെ എഫ്ഐആർ, റിമാൻഡ് റിപ്പോർട്ടുകൾ,...

ട്വന്റി20 ലോകകപ്പ് : മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ആവശ്യം തള്ളി ഐസിസി

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ഇന്ത്യയിൽ നിശ്ചയിച്ച തങ്ങളുടെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തള്ളി. ഇന്ത്യയിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അതുകൊണ്ടുതന്നെ കളി മാറ്റേണ്ടതില്ലെന്നുമാണ് ഐസിസിയുടെ നിലപാട്.ചൊവ്വാഴ്ച...
- Advertisment -

Most Popular

- Advertisement -