Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsKochiമഞ്ഞുമ്മൽ ബോയ്സ്...

മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ അക്കൗണ്ട് കോടതി മരവിപ്പിച്ചു

എറണാകുളം:മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ് കോടതി ഉത്തരവിട്ടു.അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് .ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ ആന്‍റണിയുടെയും നാൽപതുകോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിക്കാൻ ഉത്തരവിട്ടത്.സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ടു ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ലെന്നാണ് സിറാജിന്റെ പരാതി.

ആഗോള തലത്തിൽ സിനിമ ഇതുവരെ 220 കോടി രൂപ കളക്‌ഷൻ നേടിയിട്ടുണ്ടെന്നും എന്നാൽ നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കള്‍ പണം നൽകാതെ കബളിപ്പിച്ചെന്നും ഹർജിയിൽ പറയുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരവിളക്ക് മഹോത്സവം : ശബരിമലയിൽ പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു

ശബരിമല : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച്  ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എസ്. മധുസൂദനന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്പിയാണ് എസ് മധുസൂദനൻ. സന്നിധാനവുമായി ബന്ധപ്പെട്ട എല്ലാ സ്‌ഥലങ്ങളെക്കുറിച്ചും...

അമ്മയിൽ മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു : ഭരണസമിതി പിരിച്ചുവിട്ടു

കൊച്ചി : താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി.പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചു വിട്ടു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന്...
- Advertisment -

Most Popular

- Advertisement -