Sunday, April 27, 2025
No menu items!

subscribe-youtube-channel

HomeNewsജോലി തട്ടിപ്പിനെതിരെ...

ജോലി തട്ടിപ്പിനെതിരെ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം: കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

തിരുവനന്തപുരം : കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തുന്ന റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ സത്യസന്ധമായും സുതാര്യമായും യോഗ്യത മാത്രം മാനദണ്ഡമായി നടത്തി വരുന്നതാണെന്നും റിക്രൂട്ട്മെന്റ് നടപടികളിൽ ഇടപെട്ട് മുന്തിയ പരിഗണന ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് പല വ്യക്തികളും ഉദ്യോഗാർഥികളെ സമീപിച്ച് പണം തട്ടിപ്പിനുള്ള ശ്രമം നടത്തി വരുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

അത്തരം വ്യക്തികളുടെ വഞ്ചനയിൽപ്പെട്ടു പോകാതെ ഉദ്യോഗാർഥികൾ ജാഗരൂകരാകണം. അത്തരം തട്ടിപ്പ് നടത്താൻ ശ്രമിക്കുന്ന വ്യക്തികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരുന്നതിന് ഉദ്യോഗാർഥികൾ പോലീസിനോ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെയോ വിവരം നൽകണമെന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അധ്യാപകർക്കുള്ള AI  പരിശീലനം

ആലപ്പുഴ: പൊതുവിദ്യാലയങ്ങളിലെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി അധ്യാപകർക്കായി കൈറ്റിന്റെ നേത്യത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം കൂടുതൽ കേന്ദ്രങ്ങളിൽ നടത്തുന്നു. ജില്ലയില്‍ ഇതുവരെ 315 അധ്യാപകർക്കും പരിശീലനം  നൽകി. തുടർന്നുള്ള ബാച്ചുകൾ മെയ്...

പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ നിർമിക്കുന്നു:  വിശദരൂപരേഖ തയ്യാറായി

പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് പൊതു പരിപാടികൾ നടത്തുന്നതിന് പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ നിർമിക്കുന്നു. ഇതിൻ്റെ വിശദരൂപരേഖ തയ്യാറായി. സുപ്രീം കോടതി പ്രഥമ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി, ജില്ലയുടെ...
- Advertisment -

Most Popular

- Advertisement -