Friday, October 24, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramവാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ...

വാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ പെൺകുട്ടി മരിച്ചു

മലപ്പുറം : പ്രതിരോധ കുത്തിവയ്പെടുത്തിട്ടും പേവിഷബാധയേറ്റ അഞ്ചുവയസുകാരി മരിച്ചു.മലപ്പുറം പെരുവള്ളൂർ സ്വദേശിനിയായ സിയ ഫാരിസാണ് (5) കോഴിക്കോട് ഗവ. മെഡിക്കൽ‍ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത് .

മാർച്ച് 29 നാണു സിയ അടക്കം 6 പേർക്കു പട്ടിയുടെ കടിയേറ്റത്. കുട്ടിയുടെ കാലിലും തലയിലും കടിയേറ്റു. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും പേവിഷബാധക്കെതിരായ കുത്തിവെപ്പെടുക്കുകയും ചെയ്തു. എന്നാൽ ഒരാഴ്ച മുൻപു കുട്ടിക്ക് പനി ബാധിക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

കുട്ടിയുടെ  കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ​ഗുരുതരവും ആഴത്തിലുള്ളതുമായതിനാലാണ് വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടായതെന്നാണ് ഡോക്ടർമാർ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ : തമിഴ് നടൻ ഡാനിയൽ ബാലാജി(48) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു .നെഞ്ചുവേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷന്‍...

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  നിറപുത്തരി ചടങ്ങ് 30 -ന്

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ നിറപുത്തരി ചടങ്ങ് 30-ന് രാവിലെ 05.30നും 06.30നും ഇടക്കുളള മുഹൂർത്തത്തിൽ നടക്കും. പത്മതീർത്ഥകുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്നും വാദ്യാഘോഷങ്ങളോടെ തിരുവമ്പാടി കുറുപ്പ് തലയിലേററി...
- Advertisment -

Most Popular

- Advertisement -