Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsകണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ്...

കണ്‍സ്യൂമര്‍ഫെഡ് സ്റ്റുഡന്റസ് മാര്‍ക്കറ്റ് ജൂണ്‍ 15 വരെ

പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആരംഭിച്ച സ്റ്റുഡന്റസ് മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ നിര്‍വഹിച്ചു. കണ്‍സ്യൂമര്‍ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജി അജയകുമാര്‍ അധ്യക്ഷനായി. എഡിഎം ബി ജ്യോതി ആദ്യവില്‍പ്പന നടത്തി.  ജൂണ്‍ 15 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 5.30 വരെയാണ് പ്രവര്‍ത്തനം.

കുട്ടികള്‍ക്കായി പഠനസാമഗ്രികള്‍, പ്രമുഖ കമ്പനികളുടെ ബാഗുകള്‍, കുടകള്‍, ടിഫിന്‍ ബോക്‌സ്, വാട്ടര്‍ ബോട്ടില്‍, റെയിന്‍ കോട്ട്, പെന്‍സില്‍ ബോക്സ്, പേന ഉള്‍പടെയുള്ള പഠനോപകരണങ്ങളും കണ്‍സ്യൂമര്‍ഫെഡ് നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന ത്രിവേണി നോട്ട്ബുക്കുകളും ലഭ്യമാണ്്. ജില്ലയിലെ 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, നീതി സ്റ്റോറുകള്‍, സ്‌കൂള്‍ സൊസൈറ്റികള്‍ എന്നിവയിലൂടെ കണ്‍സ്യൂമര്‍ഫെഡിന്റെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭിക്കും.  റീജിയണല്‍ മാനേജര്‍ റ്റി ഡി ജയശ്രീ, അസിസ്റ്റന്റ് റീജിയണല്‍ മാനേജര്‍ റ്റി എസ് അഭിലാഷ്, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാളെത്തെ ബഹ്റൈൻ- കൊച്ചി സർവിസ് റദ്ദാക്കി: എയർ ഇന്ത്യ

ന്യൂഡൽഹി: നാളെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള എയർ ഇന്ത്യഎക്സ്പ്രസ് റദ്ദാക്കി. ഓപറേഷനൽ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിവരം. വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി നാല് ദിവസം മാത്രമാണ് കൊച്ചിയിലേക്ക് എക്സ്പ്രസ് സർവിസ്...

ഡൽഹിയിൽ വോട്ടെടുപ്പ്‌ ആരംഭിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.70 സീറ്റുകളിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തിരഞ്ഞെടുപ്പിൽ ആംആദ്മി, ബിജെപി,...
- Advertisment -

Most Popular

- Advertisement -