Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി...

പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി : നഗരത്തില്‍ കനത്ത സുരക്ഷ

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വൈകീട്ട് ഏഴേമുക്കാലോടെയാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.  ഇന്ന് രാത്രി രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുന്നത്. പ്രധാനമന്ത്രിയെ കാണാനും അഭിവാദ്യം അർപ്പിക്കാനും റോഡിന്റെ ഇരുവശത്തും ബിജെപി പ്രവർത്തകരും പൊതുജനങ്ങളും തിങ്ങിനിറഞ്ഞിരുന്നു. .പ്രധാനമന്ത്രിയുടെ വരവ് കണക്കിലെടുത്ത് നഗരം കനത്ത സുരക്ഷാവലയത്തിലാണ് . വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാളെയാണ് വിഴിഞ്ഞം തുറമുഖം ഔദ്യോഗികമായി കമ്മിഷൻ ചെയ്യുന്നത്. രാവിലെ 10.30-ന് വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ഷിപ്പിനെ സ്വീകരിക്കും.തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുത്ത ശേഷം പന്ത്രണ്ടോടെ ഡൽഹിയിലേക്ക് മടങ്ങും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം

കോഴിക്കോട് : അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചു.ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വടകര സിഐ എ.വി. ദിനേശന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം അന്വേഷണം...

കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക്  അംഗീകാരം: മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം. 31 സ്ഥാനാർഥികൾ അടങ്ങുന്ന പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയാതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി വ്യക്തമാക്കി. മൂന്ന് പേർ...
- Advertisment -

Most Popular

- Advertisement -