Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsജസ്നയുടെ തിരോധാനം...

ജസ്നയുടെ തിരോധാനം – 19 ന് കൂടുതൽ കാര്യം വെളിപ്പെടുത്തുമെന്ന് പിതാവ്

റാന്നി: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഏപ്രില്‍ 19-ന് വെളിപ്പെടുത്തുമെന്ന് പിതാവ് ജെയിംസ് ജോസഫ്. ജെസ്‌ന കേസില്‍ ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ അപാകതകള്‍ സംഭവിച്ചെന്നും മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജെസ്‌നയെ അപായപ്പെടുത്തിയതാണെന്നാണ് പിതാവ് ജെയിംസ് ജോസഫ് ആവര്‍ത്തിച്ച് പറയുന്നത്. ഏജന്‍സികളുടെ അന്വേഷണത്തിന് സമാന്തരമായി തങ്ങളും അന്വേഷണം നടത്തിയിരുന്നു. അതിലെ വിവരങ്ങളാണ് സത്യവാങ്മൂലമായി കോടതിയില്‍ സമര്‍പ്പിച്ചത്. മകള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഒരിക്കലെങ്കിലും തന്നെ ബന്ധപ്പെടുമായിരുന്നു. മകളുടെ തിരോധാനം വര്‍ഗീയമായിപോലും ഉപയോഗിക്കാന്‍ ശ്രമം നടന്നു.

ലൗജിഹാദ് അടക്കമുള്ള വിഷയങ്ങള്‍ക്ക് ഈ തിരോധാനവുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐ. ഉദ്യോഗസ്ഥനോട് ഏപ്രിൽ 19 ന് നേരിട്ട് ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുശേഷം ജെസ്‌ന കേസുമായി ബന്ധപ്പെട്ട കൂടുതല്‍വിവരങ്ങള്‍ കോടതിയിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ പിതാവ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.

കഴിഞ്ഞദിവസം തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലും ജെയിംസ് ജോസഫ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ജെസ്ന ജീവിച്ചിരിപ്പില്ലെന്നും സംശയമുള്ള അജ്ഞാത സുഹൃത്തിനെക്കുറിച്ച് വിവരം നല്‍കിയിട്ടും ആ ദിശയില്‍ അന്വേഷണം നടത്താന്‍ സി.ബി.ഐ. തയ്യാറായില്ലെന്നുമായിരുന്നു ജയിംസിന്റെ ഹര്‍ജിയിലെ ആരോപണം

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 30-12-2024 Win Win W-802

1st Prize Rs.7,500,000/- (75 Lakhs) WM 655342 (CHITTUR) Consolation Prize Rs.8,000/- WA 655342 WB 655342 WC 655342 WD 655342 WE 655342 WF 655342 WG 655342 WH 655342 WJ...

മണ്ഡലകാലം : സന്നിധാനത്ത് ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം

ശബരിമല : മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറി 24 മണിക്കൂറും കർമ്മനിരതം. മലകയറിയെത്തുന്ന അയ്യപ്പഭക്തർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന ജീവനക്കാർക്കും ഒരുപോലെ ആശ്വാസമേകുകയാണ് ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള ഈ...
- Advertisment -

Most Popular

- Advertisement -