Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKochiപഹൽഗാമിൽ കൊല്ലപ്പെട്ട...

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബത്തെ പരിശുദ്ധ കാതോലിക്കാ ബാവാ സന്ദർശിച്ചു

കൊച്ചി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രൻ്റെ കുടുംബത്തിന് ആശ്വാസമേകാൻ ഓർത്തഡോക്സ് സഭാധ്യക്ഷനെത്തി. ഭാര്യയെയും, മക്കളെയും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആശ്വസിപ്പിച്ചു. കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവുന്നതല്ലെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

രാജ്യം കുടുംബത്തിനൊപ്പമുണ്ട്. വേദനയിൽ കഴിയുന്ന ബന്ധുക്കൾക്ക് മാനസിക പിന്തുണ നൽകുകയെന്നത് സഭയുടെ ധർമ്മമാണ്. മലങ്കര ഓർത്തഡോക്സ് സഭ രാമചന്ദ്രൻ്റെ കുടുംബത്തെ ചേർത്ത് പിടിക്കുന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. പാലാരിവട്ടം സെൻ്റ് ജോർജ് വലിയപള്ളി വികാരി ഫാ.ജിജു വർഗീസ്, സാമൂഹിക പ്രവർത്തകൻ ജോർജ് സെബാസ്റ്റ്യൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ആറൻമുള: ആറൻമുള അഷ്ടമിരോഹിണി വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ  പൂർത്തിയായി.  ഇതിന്റെ ഭാഗമായി ക്ഷേത്രം പാചകപ്പുരയിൽ പള്ളിയോട സേവാ സംഘം പ്രസിഡണ്ട് കെ വി സാംബദേവൻ ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്തു. പതിനായിര കണക്കിന് ഭക്തരും, 52...

തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : തിരഞ്ഞെടുപ്പിൽ അപരന്മാരെ വിലക്കണമെന്ന ഹർജി പരിഗണിക്കാതെ സുപ്രീംകോടതി. രക്ഷിതാക്കള്‍ സ്ഥാനാർഥികൾക്ക് സമാനമായ പേരുകൾ നൽകിയിട്ടുണ്ടെങ്കിൽ അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു തടയാൻ സാധിക്കില്ലെന്ന് ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.ഹര്‍ജി പിന്‍വലിക്കാന്‍...
- Advertisment -

Most Popular

- Advertisement -