Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യക്ക് പൂര്‍ണ്ണ...

ഇന്ത്യക്ക് പൂര്‍ണ്ണ പിന്തുണ : നരേന്ദ്രമോദിയെ നേരിട്ട് വിളിച്ച് റഷ്യൻ പ്രസിഡന്റ്

ന്യൂഡൽഹി : ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ.റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്.ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് പുടിൻ ആവശ്യപ്പെട്ടു. ഭീകരാക്രമണത്തെ അപലിച്ച അദ്ദേഹം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. ഈ വർഷം അവസാനം ഇന്ത്യയിൽ നടക്കുന്ന വാർഷിക ഉച്ചകോടിയിലേക്ക് നരേന്ദ്രമോദി പുടിനെ ക്ഷണിച്ചു .

റഷ്യയെ ഒപ്പം നിർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പാക് ഭരണകൂടം. ഇന്ത്യയുമായുള്ള പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്‌ക്കോ ചൈനയ്‌ക്കോ കഴിയുമെന്ന് പാക് പ്രതിരോധ മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ വിളിച്ച് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറുപ്പംപടിയിൽ സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവം : അമ്മയുടെ അറിവോടെയെന്ന് പ്രതി

കൊച്ചി : കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിനിരയായ സംഭവത്തിൽ കുട്ടികളുടെ അമ്മയെയും പ്രതി ചേർത്തേക്കും. കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്‌ക്ക് അറിയാമായിരുന്നുവെന്ന് പ്രതി ധനേഷ് പൊലീസിന് മൊഴി നല്‍കി. അമ്മയെ ഒഴിവാക്കാൻ കുഞ്ഞുങ്ങളെ...

ചികിത്സ പിഴവ്: വിദഗ്ധ സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന തോളെല്ല് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതിയില്‍ മെഡിക്കല്‍ കോളജിന് പുറത്തുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍...
- Advertisment -

Most Popular

- Advertisement -