Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsപുളിക്കീഴ് ബിവറേജസ്...

പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം: ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം

തിരുവല്ല: തിരുവല്ല പുളിക്കീഴ് ബിവറേജസ് ഔട്ട്ലെറ്റിലും ഗോഡൗണിലും വൻ തീപിടുത്തം.  വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്ന് തീ മുകളിലേക്ക് ആളിപ്പടര്‍ന്നു. ഇന്ന് രാത്രിയോടെയാണ് തീപിടുത്തമുണ്ടായത്.

സംഭവത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുന്നുണ്ട്. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുളയിൽ അഷ്ടമി രോഹിണി വള്ളസദ്യ നുകർന്ന് ആയിരങ്ങൾ

ആറന്മുള : ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മനാളിൽ പാർഥസാരഥി ക്ഷേത്ര തിരുമുറ്റങ്ങളിൽ അഷ്ടമി രോഹിണി വള്ളസദ്യയുടെ പുണ്യം നുകർന്ന് ആയിരങ്ങൾ പങ്കെടുത്തു. ഇത്തവണ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ മുതൽ തന്നെ ഭക്തജനങ്ങൾ ക്ഷേത്രത്തിൽ...

Kerala Lotteries Results : 04-12-2025 Karunya Plus KN-600

1st Prize ₹1,00,00,000/- PY 598929 2nd Prize ₹30,00,000/- PW 658845 3rd Prize ₹5,00,000/- PX 209920 4th Prize ₹5,000/- 0357 1231 2018 2413 2667 3035 4200 4737 5099 5145...
- Advertisment -

Most Popular

- Advertisement -