Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorകല്ലിശ്ശേരിയിലുണ്ടായ വാഹന...

കല്ലിശ്ശേരിയിലുണ്ടായ വാഹന അപകടത്തിൽ പുലിയൂർ  സ്വദേശി  മരിച്ചു

ചെങ്ങന്നൂർ:  കല്ലിശ്ശേരിയിലുണ്ടായ വാഹന അപകടത്തിൽ പുലിയൂർ പേരിശ്ശേരി സ്വദേശി സ്കൂട്ടർ യാത്രികൻ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജെനു ജോർജ് (55) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെ എം.സി റോഡിൽ കല്ലിശ്ശേരി റ്റി ബി ജംഗ്ഷനിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ചാണ് അപകടം. ചെങ്ങന്നൂരിൽ നിന്നും വന്ന കാർ റ്റി.ബി ജംഗ്ഷനിൽ വച്ച് യുടേൺ എടുത്ത് തിരിക്കുമ്പോഴാണ് നിയന്ത്രണം വിട്ട് ആക്ടിവ സ്കൂട്ടറിൽ ഇടിച്ചത്.അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.

കാർ റോഡരുകിൽ പച്ചക്കറി വിൽപന നടത്തുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പെട്ടി ഓട്ടോയിലും മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ചാണ് നിന്നത്. ഗുരുതരമായി പരിക്കേറ്റ ജെനുവിനെ ഉടൻ തന്നെ കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്വേതാ മേനോനെതിരായ കേസ് : തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : നടി ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ എറണാകുളം സിജെഎം കോടതിയിൽ നിന്ന് റിപ്പോർട്ട് തേടി. സർക്കാരിനു നോട്ടിസയ്ക്കാനും...

സ്‌കൂളുകളിൽ ആഘോഷ ദിവസങ്ങളിൽ യൂണിഫോം വേണ്ട : പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : സ്‌കൂൾ വിദ്യാർഥികൾക്ക് ആഘോഷ ദിവസങ്ങളിൽ യൂണിഫോം ധരിക്കേണ്ടതില്ല. ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഓണം, ക്രിസ്തുമസ്, റംസാൻ തുടങ്ങിയ ആഘോഷങ്ങൾക്ക് യൂണിഫോമിൽ ഇളവ് നൽകണമെന്ന് നിരവധി വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത്...
- Advertisment -

Most Popular

- Advertisement -