Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsലഹരിക്കെതിരെ മൂകാഭിനയവുമായി...

ലഹരിക്കെതിരെ മൂകാഭിനയവുമായി ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ് ഭവന്‍

പത്തനംതിട്ട : ലഹരിയുടെ ഉപയോഗത്തിനെതിരെ ഭിന്നശേഷി കലാകാരന്മാര്‍ അവതരിപ്പിച്ച മൈം ശ്രദ്ധേയമായി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച കലാമേളയില്‍ ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസ് ഭവനിലെ അംഗങ്ങളാണ് മൈം അവതരിപ്പിച്ചത്.

ലഹരിക്കെതിരെയുള്ള ബോധവല്‍കരണമാണ് മൂകാഭിനയത്തിലൂടെ വേദിയില്‍ അരങ്ങേറിയത്. ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തി ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദൂഷ്യ ഫലങ്ങളുടെ നേര്‍കാഴ്ചയായിരുന്നു മൈമിന്റെ ഉള്ളടക്കം. ലഹരിയുടെ ഉപയോഗം ആരോഗ്യത്തെയും കുടുംബത്തെയും സമൂഹത്തെയും തകര്‍ക്കുമെന്നും വ്യക്തികളില്‍ അസാധാരണവും സാമൂഹിക വിരുദ്ധവുമായ പെരുമാറ്റത്തിന് കാരണമാകുമെന്നും കാണികളെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഓരോ ഭാഗവും. ജില്ലയിലെ ബിആര്‍സി, ബഡ്സ് സ്‌കൂളുകളിലെ കുട്ടികളുടെ പാട്ടും നൃത്തവും വേദിയെ ആവേശം കൊള്ളിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അങ്കണവാടി ആധാര്‍ എന്റോള്‍മെന്റ് 10വരെ

പത്തനംതിട്ട : ജില്ലയിലെ തെരഞ്ഞെടുക്കപെട്ട 87 അക്ഷയകേന്ദ്രങ്ങളിലൂടെ അങ്കണവാടി കുട്ടികള്‍ക്കായി നടത്തുന്ന പ്രത്യേക ആധാര്‍ ക്യാമ്പ് ഒക്ടോബര്‍ 10 വരെയുണ്ടാകും. എന്റോള്‍മെന്റ്, പുതുക്കല്‍ സൗകര്യങ്ങളാണുള്ളത്. കുട്ടികള്‍ക്കൊപ്പമെത്തുന്ന മുതിര്‍ന്നവര്‍ക്കും അവസരം വിനിയോഗിക്കാം.

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം

ന്യൂഡൽഹി: ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയ യ്‌ക്ക് തുടക്കമായി. രേശിംബാഗ് ഡോ. ഹെഡ്ഗേവാര്‍ സ്മൃതി ഭവന്‍ സമുച്ചയത്തിലെ മഹര്‍ഷി വ്യാസ സഭാഗൃഹത്തില്‍ നടന്ന ചടങ്ങില്‍ ഭാരത മാതാ ശില്പത്തില്‍ പുഷ്പാര്‍ച്ചന ചെയ്ത്...
- Advertisment -

Most Popular

- Advertisement -