Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsതിരഞ്ഞെടുപ്പിൽ ജയിച്ചവരും...

തിരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നത്: സുരേഷ്‌ഗോപി

തിരുവനന്തപുരം:  തിരഞ്ഞെടുപ്പിൽ ജയിച്ചവർ മാത്രമല്ല വികസന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും സുരേഷ്‌ഗോപി.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായ വികസനം എംഎൽഎയെയും എംപിയെയും ഉത്തേജിപ്പിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.

ചിറയിൻകീഴിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമെങ്കിൽ പ്രധാനമന്ത്രിയെയും റെയിൽവേമന്ത്രിയെയും അറിയിച്ച് അത് നടപ്പിലാക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. വന്ദേഭാരത് ട്രെയിനുകൾ ഓടുമ്പോൾ മറ്റു ലോക്കൽ ട്രെയിനുകൾ പിടിച്ചിടേണ്ട സാഹചര്യം നിലവിലുണ്ട്. അത് ഒഴിവാക്കാൻ പാത ഇരട്ടിപ്പിക്കലാണ് പരിഹാരം. അതിനുള്ള സ്ഥലം ഏറ്റെടുത്തു നൽകിയാൽ വികസനം നടപ്പിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റഷ്യ പിടിച്ചെടുത്ത കുപിയാൻസ്ക് തിരിച്ചുപിടിച്ച് യുക്രെയ്ൻ

കീവ് : റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാനമായ കുപിയാൻസ്ക് തിരിച്ചു പിടിച്ചതായി യുക്രെയ്ൻ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി കുപിയാൻസ്ക് സന്ദർശിച്ച ചിത്രങ്ങളും വീഡിയോയും പങ്കുവച്ചു. യുദ്ധക്കളത്തിലെ വിജയങ്ങൾ ഉക്രെയ്‌നിന്റെ നയതന്ത്ര നിലപാടിനെ ശക്തിപ്പെടുത്തുന്നുവെന്ന്...

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്ക്കെതിരെ ജാഗ്രത

തിരുവനന്തപുരം : മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽക്കാലമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ ചികിത്സ തേടണം. വയറിളക്കം,...
- Advertisment -

Most Popular

- Advertisement -