Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsവെച്ചൂച്ചിറ സാമൂഹിക...

വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്  5.75 കോടിയുടെ പദ്ധതി

പത്തനംതിട്ട: വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആധുനിക നിലവാരത്തിൽ കെട്ടിടനിർമ്മാണത്തിന് 5.75 കോടിയുടെ പദ്ധതി തയ്യാറാകുന്നുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . റാന്നി എംഎല്‍എയുടെ മണ്ഡല ആസ്തി വികസന ഫണ്ട് 95 ലക്ഷം രൂപ ചെലവഴിച്ച്  വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമിക്കുന്ന  കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിർവഹിക്കുകയായിയുന്നു മന്ത്രി.

ജില്ലയിൽ ആരോഗ്യ മേഖലയ്ക്ക് മികച്ച നേട്ടങ്ങൾ സാധ്യമായി. റാന്നി താലൂക്ക് ആശുപത്രിയിൽ കിഫ്‌ബി ഫണ്ട്‌ ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമാണം ആരംഭിച്ചു. ലക്ഷ്യ നിലവാരത്തിൽ മാതൃ ശിശു സംരക്ഷണവും സാധ്യമാകും. ശബരിമല ഉൾപെടുന്ന റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  2.5 കോടിയുടെ  ആശുപത്രി കെട്ടിടം നിർമ്മാണം ഉടൻ ആരംഭിക്കും. ഇവിടെ കിടത്തി ചികിത്സയും സാധ്യമാക്കി.  ആയിരൂരിൽ നഴ്സിംഗ് കോളജ് അനുവദിക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ് . ജില്ലയിൽ സംയോജിത ചികിത്സ സൗകര്യങ്ങളുടെ അടിസ്ഥാന വികസനത്തിൽ  ചരിത്രം സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. മഴക്കാലമായതിനാൽ ജല-ജന്യ രോഗ പ്രതിരോധം ശക്തമാക്കണമെന്നും മന്ത്രി കൂട്ടിചേർത്തു.

മണ്ഡലത്തിൽ  സമഗ്ര ആരോഗ്യ വികസനം സാധ്യമായതായി ചടങ്ങിൽ അധ്യക്ഷനായ റാന്നി എംഎൽഎ പ്രമോദ് നാരായണൻ പറഞ്ഞു . മഠത്തും ചാൽ- മുക്കൂട്ടു തറ റോഡ് നിർമാണ പ്രവർത്തനങ്ങൾ ആതിവേഗതയിൽ പുരോഗമിക്കുന്നുവെന്നും എംഎൽഎ  അറിയിച്ചു.

പൊതുമേഖല സ്‌ഥാപനമായ സിൽക്കിനാണ് നിർമാണ ചുമതല. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി റിപ്പോര്‍ട്ട്  അവതരിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കസാഖ്സ്ഥാനില്‍ വിമാനം തകര്‍ന്നുവീണു : നിരവധി പേർ മരിച്ചു

അസ്താന : കസാഖ്സ്ഥാനിലെ അക്തോയില്‍ യാത്രാ വിമാനം തകര്‍ന്നു. അപകടത്തിൽ 39 പേർ മരിച്ചതായാണ് വിവരം. അസർബൈജാനിലെ ബകുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകർന്നത്. 62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ്...

നഴ്സിംഗ് വിദ്യാർത്ഥികൾക്കായി 8 പുതിയ ബസുകൾ കൈമാറി

തിരുവനന്തപുരം : സംസ്ഥാനത്തെ 5 നഴ്സിംഗ് സ്‌കൂളുകൾക്കും 3 ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും അനുവദിച്ച ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കേരള നഴ്സിംഗ് ആന്റ് മിഡ് വൈവ്സ്...
- Advertisment -

Most Popular

- Advertisement -