Thursday, October 23, 2025
No menu items!

subscribe-youtube-channel

HomeNewsKottayamആധുനിക സാങ്കേതികവിദ്യ...

ആധുനിക സാങ്കേതികവിദ്യ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകന്റെ ചെലവ് കുറയും: മന്ത്രി പി. പ്രസാദ്

കോട്ടയം : ആധുനിക സാങ്കേതികവിദ്യകൾ കൃഷിയിൽ ഉപയോഗിക്കുമ്പോൾ കർഷകരുടെ ചെലവ് കുറയുമെന്നും വരുമാനം വർധിപ്പിക്കാനാകുമെന്നും കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പൂതൂർക്കാട്ടൻപത് പാടശേഖരത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. 

സ്മാർട്ട് ഫാമിങ് ആണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. ഡ്രോൺ പോലെയുള്ള സാങ്കേതികവിദ്യകൾ കൃഷിയിൽ പ്രയോജനപ്പെടുത്തുമ്പോൾ സാധാരണ ഉപയോഗിക്കുന്നതിനേക്കാൾ 40 ശതമാനം വിത്ത് കുറച്ച് ഉപയോഗിച്ചാൽ മതിയെന്നാണ് അനുഭവസ്ഥർ പറയുന്നത്. വിത്തിനുള്ള ചെലവ് കുറയുന്നതിനൊപ്പം മികച്ച വിളവും വരുമാനവും കർഷകന് ലഭിക്കുന്നു. സാധാരണ ഗതിയിൽ ഞാറു നടന്നതിനേക്കാൾ ചെലവ് കുറവാണ് യന്ത്രവൽകൃത ഞാറ് നടീലിനെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു .പാടത്ത് ഇറങ്ങി യന്ത്രവൽകൃതമായി ഞാറ് നട്ടാണ് ഞാറ്റടി മഹോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചത്. ചടങ്ങിൽ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം

പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കുളനട ഗ്രാമപഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ, നെടിയകാല സ്റ്റേഡിയം, പന്തളം ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി.2021ൽ റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയിട്ടും സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വം അത്ഭുതപ്പെടുത്തിയെന്നും കോടതി വിമർശിച്ചു. കമ്മറ്റി റിപ്പോർട്ട് പ്രത്യേക...
- Advertisment -

Most Popular

- Advertisement -