Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകുക്കികൾ പരമ്പരാഗത...

കുക്കികൾ പരമ്പരാഗത ആചാര പ്രകാരം മെത്രാപ്പോലീത്തായെ ആദരിച്ചു

തിരുവല്ല :  മണിപ്പൂരിലെ ഗോത്ര വിഭാഗക്കാരായ കുക്കി സമുദായ അംഗങ്ങൾ പരമ്പരാഗത ആചാര പ്രകാരം കൈ കൊണ്ട് നെയ്ത സായ്പിഖുപ്പ് ഷാൾ അണിയിച്ച് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യ സ് മാർത്തോമ്മാ മെത്രാപ്പൊ ലിത്തയെ ആദരിച്ചു. മണിപ്പൂരിലെ ഇംഫാല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന കുക്കി സ്റ്റുഡൻ്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ. 

മണിപ്പൂർ കലാപത്തെ തുടർന്ന് പഠന അവസരം നഷ്ടമായ പെൺകുട്ടികൾക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുൻകൈ എടുത്ത് തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ താമസിക്കുന്നതിനും പഠനത്തിനും അവസരം ഒരുക്കിയിരുന്നു.

അൻപതിൽ അധികം കുട്ടികൾ ഇപ്പോൾ സ്കൂളിൽ താമസിച്ച് പഠിക്കുന്നു.  മെത്രാപ്പൊലിത്ത യോടുള്ള ആദരവ്  പ്രകടിപ്പിച്ചാണ് വിശേഷ അവസരങ്ങളിൽ  മാത്രം അവർ ധരിക്കുന്ന സായ്പിഖുപ്പ്  ഷാൾ അണിയിച്ചത്. വികാരി റവ ജനറൽ ജോർജ് മാത്യു, അൽമായ ട്രസ്റ്റി അഡ്വ.  അൻസിൽ സക്കറിയ കോമാട്ട്, കുക്കി സ്റ്റുഡൻ്റ്സ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ഗൗലുങ്‌മോൺ ഹാവോക്കിപ്പ്, നോഹ്മിൻലം ഹാവോക്കിപ്പ്  തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുനാളിന് ഭക്തിനിര്‍ഭരമായ റാസയോടെ സമാപനം

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മ്മപ്പെരുന്നാളിന് ഭക്തിനിര്‍ഭരമായ സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കേരളത്തിന് പുറത്തുള്ള വിവിധ ഭദ്രാസനങ്ങളില്‍ നിന്നുമായി നൂറുകണക്കിന് തീര്‍ഥാടകര്‍...

കണ്ണൂർ നഗരത്തിൽ തെരുവ് നായ ആക്രമണം : 11 പേര്‍ക്ക് കടിയേറ്റു

കണ്ണൂർ : കണ്ണൂർ നഗരത്തിൽ വീണ്ടും തെരുവ് നായ ആക്രമണം.11 പേർക്ക് നായയുടെ കടിയേറ്റു. ഇന്നലെ കുട്ടികള്‍ ഉള്‍പ്പടെ 50ലധികം പേരെയാണ് തെരുവ് നായ പിന്തുടർന്ന് കടിച്ചത് .ഈ നായയെ പിന്നീട് ചത്ത...
- Advertisment -

Most Popular

- Advertisement -