Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആശങ്കകള്‍ വഴിമാറി...

ആശങ്കകള്‍ വഴിമാറി : പ്രവേശനോത്സവത്തിന്‍റെ ആവേശമുണര്‍ത്തി സാംസ്‌കാരിക ഘോഷയാത്ര

ആലപ്പുഴ : തിങ്കളാഴ്ച കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാനതല പ്രവേശനോത്സവത്തിന് മുന്നോടിയായി കലവൂരില്‍ സംഘടിപ്പിച്ച സാംസ്‌കാരിക ഘോഷയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കനത്ത മഴ ആശങ്ക സൃഷ്ടിച്ചെങ്കിലും ഘോഷയാത്രയുടെ സമയം എത്തിയതോടെ മഴ പൂര്‍ണമായും ഒഴിഞ്ഞുനിന്നത് വിദ്യാര്‍ത്ഥികളിലും സംഘാടകരിലും ആവേശം ഇരട്ടിയാക്കി.

സംഘാടകസമിതി ചെയര്‍മാന്‍ പി പി ചിത്തരജ്ഞന്‍ എംഎല്‍എ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.

മണ്ണഞ്ചേരി ചിയാംവെളിയില്‍ നിന്നും കലവൂരിലേക്കാണ് സാംസ്‌ക്കാരിക ഘോഷയാത്ര സംഘടിപ്പിച്ചത്. കലാരൂപങ്ങളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ നടത്തിയ സാംസ്‌ക്കാരിക ഘോഷയാത്രയില്‍ അധ്യാപകര്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍  പങ്കാളികളായി.തുടര്‍ന്ന് കലവൂര്‍ സ്‌കൂളില്‍ നടന്ന സാംസ്‌കാരിക സമ്മേളനം പി പി ചിത്തരഞ്ജന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ അപ്പം അരവണ വിൽപ്പനയിൽ റെക്കോർഡ് നേട്ടം: 18,34 ,79455 രൂപയുടെ വർധന

ശബരിമല: മണ്ഡല കാലം 20 ദിവസം പിന്നീടവെ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ്...

‘പ്രണയ മന്ത്രാക്ഷരങ്ങൾ’ കവിതാ സമാഹാരം പ്രകാശനം ചെയ്തു

തിരുവല്ല : തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന സായന്തനം റേഡിയോ ക്ലബ്ബിന്റെ നേതൃത്വത്തിൽ 'സർഗതുളസി' അംഗവും കവിയുമായ തിരുവല്ല രാജഗോപാൽ രചിച്ച 'പ്രണയ മന്ത്രാക്ഷരങ്ങൾ' എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം പ്രൊഫസർ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷന്റെ എഴുത്തച്ഛൻ...
- Advertisment -

Most Popular

- Advertisement -