Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsയുഎഇയിൽ കനത്ത...

യുഎഇയിൽ കനത്ത മഴ:കൊച്ചിയിൽനിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി

കൊച്ചി:യുഎഇയിലെ കനത്ത മഴയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നാല് വിമാനങ്ങൾ റദ്ദാക്കി.കനത്ത മഴ വിമാനത്താവള ടെര്‍മിനലുകളില്‍ പ്രതിസന്ധിയുണ്ടാക്കിയതിനു പിന്നാലെയാണ് നടപടി.ഏതാനും സർവീസുകൾ വൈകിയിട്ടുമുണ്ട്.ഫ്ലൈ ദുബായുടെയും എമിറേറ്റ്സ് എയർലൈൻസിന്റെയും കൊച്ചി – ദുബായ് സർവീസ്, ഇൻഡിഗോയുടെ കൊച്ചി – ദോഹ സർവീസ്,എയർ അറേബ്യയുടെ കൊച്ചി – ഷാർജ സർവീസ് എന്നിവയാണ് റദ്ദാക്കിയത്.

യു.എ.ഇ., ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ ശക്തമായ മഴയാണ്.യു.എ.ഇ.യിൽ വ്യാപകനാശനഷ്ടമാണുണ്ടായത്. ഒട്ടേറെ റോഡുകൾ തകർന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ വെള്ളം കയറി.ഇന്നലെ ദുബായ് വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈനിൽ കാർഡിയാക് എം ആർ ഐ യും  കാർഡിയാക് സി ടി ഡയാലിസിസ് യൂണിറ്റും പൾമനോളജി വിഭാഗവും ആരംഭിച്ചു

അടൂർ : അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ കാർഡിയാക് എം ആർ ഐ യും കാർഡിയാക് സി ടി ഡയാലിസിസ് യൂണിറ്റും പൾമനോളജി വിഭാഗവും ആരംഭിച്ചു. ധനകാര്യ വകുപ്പു മന്ത്രി  കെ എൻ...

വെർച്വൽ അറസ്റ്റ് ; 60 ലക്ഷം തട്ടിയ മലയാളികൾ പിടിയിൽ

മലപ്പുറം : വെര്‍ച്വല്‍ അറസ്റ്റുചെയ്ത് രാജസ്ഥാന്‍ സ്വദേശിയില്‍ നിന്നും പണം തട്ടിയ സംഭവത്തില്‍ മൂന്നു മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു .മലപ്പുറം സ്വാദേശി സുനീജ് (38) ,തൃശ്ശൂര്‍ സ്വദേശി അശ്വിന്‍രാജ് (27), മുഹമ്മദ്...
- Advertisment -

Most Popular

- Advertisement -