Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsമന്നൻകരച്ചിറയിൽ ടിപ്പർ...

മന്നൻകരച്ചിറയിൽ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു: മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു

തിരുവല്ല: മുത്തൂർ പാലത്തിന് സമീപം മന്നൻകരച്ചിറ – ചാലക്കുഴി റോഡിൽ വേസ്റ്റ്  കയറ്റി പോയ ടിപ്പർ ലോറി തിട്ടയിടിഞ്ഞ് തോട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് വൈകിട്ട് 6.20 ന് ആയിരുന്നു സംഭവം. ഇന്റർലോക്കിന്റെ വേസ്റ്റുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ആഞ്ഞിലിത്താനം സ്വദേശിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിശാന്ത്, നകുലൻ, വിഷ്ണു എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വാഹനത്തിന് ഉള്ളിൽ നിന്നും  മൂവരെയും പുറത്തെടുത്തു. തിരുവല്ല പോലിസും അഗ്നി രക്ഷസേന ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് കച്ചവടം: യുവാവിനെ എക്‌സൈസ് സംഘം പിടികൂടി

കോട്ടയം: നഗരമധ്യത്തിൽ മാക്കിൽ സെന്ററിൽ ടാറ്റു സ്റ്റുഡിയോയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുട്ടമ്പലം വില്ലേജിൽ പനയക്കഴിപ്പ് കുറ്റിക്കാട്ടിൽ വീട്ടിൽ ദീപു കെ.ബാബുവിനെ(36)യാണ് എക്‌സൈസ് സംഘം പിടികൂടിയത്....

ശബരിമല സ്വർണാപഹരണ കേസിൽ എസ് ഐ ടി യുടെ തെളിവ് ശേഖരണം പൂർത്തിയായി

ശബരിമല: ശബരിമല സ്വർണാപഹരണ കേസിൽ എസ് ഐ ടി യുടെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെയും തൂണുകളിലെ സ്വർണ്ണപ്പാളികള്‍ അഴിച്ചാണ് പരിശോധന നടത്തിയത്. ദ്വാരപാലക ശിൽപത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു....
- Advertisment -

Most Popular

- Advertisement -