Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsലിക്വിഡ് ഓക്സിജൻ...

ലിക്വിഡ് ഓക്സിജൻ ചോർച്ച : ആക്‌സിയം ദൗത്യം മാറ്റിവെച്ചു

ന്യൂയോർക്ക് : വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുടെ ആക്‌സിയം ദൗത്യം മാറ്റിവെച്ചു.ഫാൽക്കൺ 9 റോക്കറ്റിൽ ലിക്വിഡ് ഓക്സിജൻ ചോർച്ച കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം .കഴിഞ്ഞ 3 തവണ മാറ്റിവെച്ച വിക്ഷേപണം ഇന്ന് വൈകിട്ടത്തേക്കാണ് തീരുമാനിച്ചിരുന്നത് .

ആദ്യമായി ഒരിന്ത്യക്കാരന്‍ ബഹിരാകാശ നിലയത്തിലെത്തുന്നുവെന്നതാണ് ഈ ദൗത്യത്തിന്റെ പ്രത്യേകത. യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ്എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ് ഇന്ത്യയുടെ ശുഭാംശു ശുക്ല ഉൾപ്പെടെ നാല് പേർ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്നത്.

ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണ് യാത്രയുടെ പ്രധാന സംഘാടകർ. ആദ്യം മെയ് 29നും പിന്നീട് ജൂണ്‍ 10,ജൂൺ 11 തീയതികളിലേക്കും ദൗത്യം മാറ്റിവച്ചിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നി ഗേറ്റ് ബാറിൽ സംഘർഷം: 2 പേരെ  പൊലീസ് പിടികൂടി

പത്തനംതിട്ട : റാന്നിയിലെ റാന്നി ഗേറ്റ് ബാറിൽ സംഘർഷം. ആക്രമണത്തിൽ യുവാവിന്റെ ചുണ്ട് മറ്റൊരാൾ കടിച്ചു മുറിച്ചു. സംഭവത്തിൽ 2 പേരെ റാന്നി പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10.45 ന് ആണ് ബാറിൽ...

ഓൺലൈൻ എ.ഐ. കോഴ്‌സ് : മെയ് 3 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : നിത്യജീവിതത്തിൽ എ.ഐ ടൂളുകൾ ഫലപ്രദമായി ഉപയോഗിക്കാൻ സാധാരണക്കാരെ പര്യാപ്തമാക്കുന്ന തരത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തുന്ന ഓൺലൈൻ പരിശീലന പദ്ധതിയുടെ മൂന്നാം ബാച്ച് മെയ്...
- Advertisment -

Most Popular

- Advertisement -