Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNew Delhiതത്കാൽ ടിക്കറ്റ്...

തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ന്യൂഡൽഹി : ട്രെയിനിലെ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ജൂലായ് 1 മുതൽ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി റെയിൽവേ മന്ത്രാലയം.ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഇനി ഓൺലൈനായി റെയിൽവേ തത്കാൽ ടിക്കറ്റുകളെടുക്കാൻ കഴിയൂ.

ജുലായ് 15 മുതല്‍ റെയില്‍വേയുടെ പിആര്‍എസ് കൗണ്ടറുകള്‍ വഴിയും അംഗീകൃത ഏജന്റുമാര്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി നിര്‍ബന്ധമാക്കും.ഐആർസിടിസി അക്കൗണ്ടിൽ ലിങ്ക് ആധാർ എന്ന ഭാഗംതുറന്ന് ആവശ്യമായ വിവരങ്ങൾ നൽകിയാൽ ആധാറുമായി ബന്ധപ്പെടുത്താനാവും.

അംഗീകൃത ടിക്കറ്റിങ് ഏജന്റുമാര്‍ക്ക് എസി ക്ലാസുകള്‍ക്ക് രാവിലെ 10 മുതല്‍ 10.30 വരെയും നോണ്‍-എസി ക്ലാസുകള്‍ക്ക് രാവിലെ 11 മുതല്‍ 11.30 വരെയും തത്കാല്‍ ടിക്കറ്റ്‌ ബുക്ക് ചെയ്യാൻ അനുവാദമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാൽപ്പാറയിൽ ബാലികയെ പുലി പിടിച്ചു ; തിരച്ചിൽ തുടരുന്നു

ചെന്നൈ : തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ നാലര വയസ്സുള്ള ബാലികയെ പുലി പിടിച്ചു.വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ പച്ചമല എസ്റ്റേറ്റിലാണ് സംഭവം. വീടിനു മുന്നിൽ കളിച്ചു കൊണ്ടിരുന്ന ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ്...

തലവടി മുരിക്കോലുമുട്ട് പാലം അപകട ഭീഷണിയിൽ

എടത്വ : കൈവിരികൾ തകർന്ന തലവടി മുരിക്കോലുമുട്ട് പാലം അപകട ഭീഷണിയിൽ. കാലപ്പഴക്കത്താൽ പാലവും കൈവിരികളും പൂർണ്ണമായി തകർന്ന നിലയിൽ. തലവടി ഗ്രാമപഞ്ചായത്ത് 8, 11 വാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന തലവടി മുരിക്കോലുമുട്ട്...
- Advertisment -

Most Popular

- Advertisement -