Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ബാങ്ക്...

കോഴിക്കോട് ബാങ്ക് ജീവനക്കാരിൽ നിന്ന് 40 ലക്ഷം കവർന്ന പ്രതി പിടിയിൽ

കോഴിക്കോട് : പന്തീരങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരുടെ കയ്യിൽ നിന്നും 40 ലക്ഷം രൂപ അടങ്ങിയ ബാഗ് കവർന്ന പ്രതി പിടിയിൽ .ഇന്ന് പുലർച്ചെയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പരിസരത്ത് നിന്ന് പ്രതി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയത്. എന്നാൽ നഷ്ടപ്പെട്ട 40 ലക്ഷം രൂപ കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. പ്രതിയെ ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ച്‌ ചോദ്യം ചെയ്തുവരികയാണ്.

ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ഇസാഫ് ബാങ്കിലെ ജീവനക്കാരുടെ കയ്യിൽ നിന്ന് പണം കവർന്നത് .സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം രൂപ കൊണ്ടുവരണമെന്നും ഇയാൾ ജീവനക്കാരെ അറിയിച്ചു .ഇതനുസരിച്ച് ഇസാഫ് ബാങ്ക് ജീവനക്കാരായ എട്ടു പേർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മുൻപിൽ പണവുമായി എത്തി.എന്നാൽ ജീവനക്കാരെ കബളിപ്പിച്ചു പണമടങ്ങിയ ബാഗുമായി ഇയാൾ സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ല: ഹൈക്കോടതി

കൊച്ചി : മാളികപ്പുറത്ത് തേങ്ങ ഉരുട്ടുന്നതും ക്ഷേത്രപരിസരത്ത് മഞ്ഞള്‍പൊടി വിതറുന്നതും ആചാരമല്ലെന്നും അത് അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി.ഇത് മറ്റു ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ഇക്കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്‍, എസ്. മുരളീകൃഷ്ണ...

ശബരിമലയിൽ വൻ തിരക്ക് : ആദ്യ 4 മണിക്കൂറിൽ 25,000ത്തോളം പേർ ദർശനം നടത്തി

ശബരിമല : ശബരിമലയിൽ വൻ ഭക്തജന തിരക്ക്. നടതുറന്ന ആദ്യ 4 മണിക്കൂറിൽ 25,000ത്തോളം പേർ ദർശനം നടത്തി.നിലവിൽ ഭൂരിഭാ​ഗം ഭക്തരും സമയം പാലിക്കാതെയാണ് ദർശനം നടത്തുന്നതെന്നും ഇത് തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും...
- Advertisment -

Most Popular

- Advertisement -