Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeEducationഹയർസെക്കണ്ടറി (വൊക്കേഷണൽ)...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം പ്രവേശനത്തിനായുള്ള മൂന്നാം അലോട്ട്മെന്റ് പ്രവേശനം ജുൺ 16, 17 തീയ്യതികളിൽ

തിരുവനന്തപുരം : ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം എൻ.എസ്.ക്യു.എഫ് അധിഷ്ഠിത കോഴ്സുകളിലേക്കുള്ള ഒന്നാംവർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് https://admission.vhseportal.kerala.gov.in എന്ന അഡ്മിഷൻ വെബ്സൈറ്റിൽ ജൂൺ 16 മുതൽ പ്രവേശനം സാധ്യമാകും വിധം പ്രസിദ്ധീകരിക്കും.

https://admission.vhseportal.kerala.gov.in ൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് Allotment Result എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് അലോട്ട്മെന്റ് വിവരങ്ങൾ മനസ്സിലാക്കുന്നതിനും അലോട്ട്മെന്റ് സ്ലിപ് ഡൗൺലോഡ് ചെയ്യുന്നതിനും കഴിയും. ഒന്ന് / രണ്ട് അലോട്ട്‌മെന്റുകളിൽ താത്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.

മൂന്നാം അലോട്ട്മെന്റിന്റെ അടിസ്ഥാനത്തിൽ ജൂൺ 16 മുതൽ ജൂൺ 17 വൈകുന്നേരം 4 വരെ അലോട്ട്മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളിൽ സ്ഥിര പ്രവേശനം നേടാം. ഈ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം അനുവദനീയമല്ല. അതിനാൽ അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഫീസടച്ച് സ്ഥിര പ്രവേശനം നേടണം.

അലോട്ട്മെന്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ ജൂൺ 17ന് വൈകുന്നേരം 4 ന് മുമ്പ് അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ റിപ്പോർട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാൽ അഡ്മിഷൻ പ്രോസസ്സിൽ നിന്നും പുറത്താകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവര്‍ഷം ശക്തമായി : വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമായി. വരുന്ന അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. കനത്ത മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു....

സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഒഴിയുന്നുവെന്ന് സച്ചിദാനന്ദൻ

തൃശൂർ: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം ഉള്‍പ്പടെയുള്ള എല്ലാ ഭാരവാഹിത്വങ്ങളില്‍ നിന്നും ഒഴിയുന്നുവെന്ന് കവി കെ. സച്ചിദാനന്ദൻ. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സച്ചിദാനന്ദന്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നേരത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം പൊതുയോഗങ്ങളും പ്രസംഗങ്ങളും...
- Advertisment -

Most Popular

- Advertisement -