Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeEducationപുനഃക്രമീകരിച്ച സ്കൂൾ...

പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം നാളെ നിലവിൽ വരും : എട്ട് മുതൽ 10 വരെ ക്ലാസുകളിൽ അരമണിക്കൂർ വർധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പുനഃക്രമീകരിച്ച സ്കൂൾ സമയമാറ്റം തിങ്കളാഴ്ച മുതൽ ആരംഭിക്കും. എട്ട് മുതൽ 10 വരെ ക്ലാസുകളിലെ പഠന സമയം  അരമണിക്കൂർ വർധിക്കും.

സംസ്ഥാനത്തെ 8 മുതൽ 10 വരെയുള്ള ക്ലാസുകളിലെ അധ്യയന സമയം 1100 മണിക്കൂർ ആക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം . ഇതിനായി തയ്യാറാക്കിയ പുനഃക്രമീകരിച്ച സമയക്രമം അംഗീകരിച്ച് കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

അരമണിക്കൂർ വീതമാണ് സ്കൂൾ പ്രവൃത്തിസമയം വർധിക്കുക. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 15 മിനിറ്റും ഉച്ചക്ക് ശേഷം 15 മിനിറ്റുമായാണ് സമയ വർധനവ്.

തീരുമാനം ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്നാണ് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ സമയക്രമം പിൻവലിക്കേണ്ടതില്ലെന്നും, പരാതി വന്നാൽ പരിശോധിക്കാം എന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കർണാടക മുൻ ഡിജിപി വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ

ബെംഗളൂരു : കർണാടക മുൻ ഡിജിപി ഓം പ്രകാശിനെ വീട്ടിൽ കുത്തേറ്റു മരിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭാര്യ ഓംപ്രകാശിന്റെ ഭാര്യ പല്ലവി, മകൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു .ബിഹാറിലെ ചമ്പാരൻ സ്വദേശിയായ ഓം...

Kerala Lotteries Results : 16-12-2025 Sthree Sakthi SS-498

1st Prize Rs.1,00,00,000/- SA 820494 (ERNAKULAM) Consolation Prize Rs.5,000/- SB 820494 SC 820494 SD 820494 SE 820494 SF 820494 SG 820494 SH 820494 SJ 820494 SK 820494...
- Advertisment -

Most Popular

- Advertisement -