Friday, July 10, 2026
No menu items!

subscribe-youtube-channel

HomeNewsSabarimalaമിഥുനമാസ പുലരിയിൽ...

മിഥുനമാസ പുലരിയിൽ അയ്യനെ  വണങ്ങി ആയിരങ്ങൾ

ശബരിമല : തുള്ളി മുറിയാതെ പെയ്ത കാലവർഷത്തെയും  കൂസാതെ  മിഥുന മാസ പുലരിയിൽ അയ്യനെ തൊഴുതത് ആയിരങ്ങൾ.   മിഥുന മാസം ഒന്നിന്  രാവിലെ അഞ്ചുമണിക്ക് നട തുറക്കുമ്പോൾ മുതൽ ശബരിമല സന്നിധാനത്ത് അതിശക്തമായ മഴ ആയിരുന്നു. കനത്ത മഴയെ അവഗണിച്ച് ഭക്തർ  അയ്യപ്പനെ  കണ്ട്  വണങ്ങിയത്.

തിരക്ക്  വർദ്ധിച്ചപ്പോൾ മാത്രം ഫ്ലൈ ഓവറിലൂടെയും മറ്റു സമയങ്ങളിൽ  ഭക്തരെ കൊടിമരച്ചുവട്ടിൽ നിന്ന്  ശ്രീ കോവിലിന്  മുന്നിലേക്ക്  നേരിട്ട് കടത്തിവിട്ടുമാണ് ദർശനം ക്രമീകരിച്ചത്. പമ്പാ സന്നിധാനം പാതയിലും അതിശക്തമായ  മഴ പെയ്യുന്നതിനാൽ  ആവശ്യമായ ജാഗ്രത നിർദ്ദേശങ്ങൾ നൽകിയാണ് പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.

കനത്ത മഴയെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ പമ്പ ത്രിവേണിയിൽ കുളിക്കുന്നതിനും ന ദിയിലിറങ്ങുന്നതിനും  ജില്ലാ  ഭരണകൂടം താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണങ്ങളുണ്ട്. ഭക്തരുടെ സുരക്ഷയ്ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡും  പോലീസും  എല്ലാ   മുൻകരുതലുകളും  സ്വീകരിച്ചിട്ടുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു

റാന്നി: മന്ദമരുതിക്കു സമീപം കാറപകടത്തില്‍ യുവാവ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു.  പഴവങ്ങാടി വെട്ടിക്കൽ ബാബുവെന്നു വിളിക്കുന്ന സുരേഷിൻ്റെ മകൻ അമ്പാടി സുരേഷ് (24) ഞായറാഴ്ച രാത്രി കാറപകടത്തില്‍ മരണപ്പെട്ട സംഭവമാണ് പൊലീസ്...

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ 26 ന് : ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ആറന്മുള : പാർഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. വിഭവങ്ങൾ തയ്യാറാക്കുന്നതിന് തുടക്കം കുറിച്ച് ക്ഷേത്രം മേൽശാന്തി ശ്രീകോവിലിൽ നിന്നും പകർന്ന ദീപം പളളിയോട സേവാ സംഘം പ്രസിഡൻ്റ് കെ.വി...
- Advertisment -

Most Popular

- Advertisement -