Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതിരുമൂലപുരത്ത് റോഡരുകിൽ...

തിരുമൂലപുരത്ത് റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി

തിരുവല്ല : എം സി റോഡിൽ തിരുമൂലപുരത്ത് ഫർണിച്ചർ കടയുടെ സമീപം റോഡരുകിൽ കഞ്ചാവു ചെടി കണ്ടെത്തി. ഇന്നലെ വൈകിട്ട് നാലു മണിയോടെ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെയും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് തിരുമൂലയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ – ഇലക്ട്രോണിക്സ് കടയുടെ മുൻവശം തെക്ക് ഭാഗത്ത്‌ ഉള്ള കെഎസ്ഇബിയുടെ ഇലക്ട്രിക് പോസ്റ്റിന്റെ വശത്ത് തൂണിനോട് ചേർന്ന് കണ്ടെത്തിയത്.

കഞ്ചാവ് ചെടിക്ക് 89 സെൻ്റീ മീറ്റർ നീളമുണ്ട്. സംഭവത്തിൽ അധികൃതർ കേസ് എടുത്തു. പ്രതിയായി ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. കഞ്ചാവ്‌ ചെടിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം എക്സൈസ് വകുപ്പ് തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു

കോഴഞ്ചേരി :  അമിത വേഗതയില്‍ യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരപരുക്ക്. മദ്യ ലഹരിയിൽ കാർ ഓടിച്ച ചെങ്ങന്നൂർ സ്വദേശി റോയി മാത്യു...

29ാമത് ഐ.എഫ്.എഫ്.കെ : ഡിസംബർ 13 ന് ആരംഭിക്കും

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29ാമത് ഐ.എഫ്.എഫ്.കെ 2024 ഡിസംബർ 13 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും ഹോങ്കോങ്ങിൽ...
- Advertisment -

Most Popular

- Advertisement -