Thursday, June 19, 2025
No menu items!

subscribe-youtube-channel

HomeNew Delhiവോട്ടർമാരുടെ ഫോട്ടോ...

വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വേ​ഗത്തിൽ വിതരണം ചെയ്യാൻ നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി : വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വേ​ഗത്തിൽ വിതരണം ചെയ്യാൻ നടപടികളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യമായുള്ള വോട്ടർ എൻറോൾമെന്റ്, അല്ലെങ്കിൽ നിലവിലുള്ള വോട്ടറുടെ ഏതെങ്കിലും വിശദാംശങ്ങളിലെ മാറ്റം എന്നിവ വോട്ടർ പട്ടികയിൽ അപ്ഡേറ്റ് ചെയ്താൽ 15 ദിവസത്തിനുള്ളിൽ വോട്ടർമാരുടെ ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ വിതരണം ചെയ്യും വിധമാണ് പുതിയ നടപടിക്രമം.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ (ERO) വഴി ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ തയ്യാറാകുന്നത് ‌ മുതൽ തപാൽ വകുപ്പ് വോട്ടർക്ക് കാർഡുകൾ കൈമാറുന്നതുവരെയുള്ള ഓരോ ഘട്ടത്തിന്റെയും തത്സമയ ട്രാക്കിംഗ് പുതിയ സംവിധാനം ഉറപ്പാക്കും. ഓരോ ഘട്ടത്തിലും വോട്ടർമാർക്ക് SMS വഴി അറിയിപ്പുകൾ ലഭിക്കും. ഇതിനായി, തിരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ ആരംഭിച്ച ഇ സി ഐ നെറ്റ് പ്ലാറ്റ്‌ഫോമിൽ ഒരു സമർപ്പിത ഐ ടി മൊഡ്യൂൾ നടപ്പാക്കിയിട്ടുണ്ട്.

പുതിയ ഐടി പ്ലാറ്റ്‌ഫോം വഴി നിലവിലുള്ള സംവിധാനം പുനഃക്രമീകരിച്ചും പ്രവർത്തനം കാര്യക്ഷമമാക്കിയും നിലവിലുള്ള നടപടിക്രമങ്ങൾ മാറ്റി സ്ഥാപിക്കും. തടസ്സമില്ലാത്ത വിതരണത്തിന് വേണ്ടി തപാൽ വകുപ്പിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാം ഇന്റർഫേസ് (എപിഐ) ഇ സി ഐ നെറ്റുമായി സംയോജിപ്പിക്കും. ഡാറ്റ സുരക്ഷ നിലനിർത്തിക്കൊണ്ട് സേവന വിതരണം മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നാട്ടിക അപകടം : ലോറിയുടെ റജിസ്ട്രേഷന്‍ സസ്പെന്‍ഡ് ചെയ്തു : ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും : മന്ത്രി ഗണേഷ്‌കുമാർ

തൃശൂർ : തൃശ്ശൂർ നാട്ടികയിൽ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷൻ സസ്‌പെൻഡ് ചെയ്തതായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ .ലോറി ഉടമയ്ക്ക് നോട്ടിസ് നല്‍കും .ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും.രാത്രികാലങ്ങളില്‍ വണ്ടികള്‍ അമിതവേഗതയിലാണ് ഓടിക്കുന്നതെന്നും രാത്രികാല...

ശക്തമായ മഴ:പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് .പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ഈ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നുമാണ് അറിയിപ്പ്.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,...
- Advertisment -

Most Popular

- Advertisement -