Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsMallappallyഎക്സൈസ് ഉദ്യോഗസ്ഥനെ...

എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ  പ്രതി പിടിയിൽ

മല്ലപ്പള്ളി: എക്സൈസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്ത പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിളവൻകോട് മെതുകുംമേൽ പടന്തലുംമൂട് കാക്ക തൂക്കിവിള വീട്ടിൽ നിന്നും മല്ലപ്പള്ളി മാർക്കറ്റിന് എതിർവശം കുറിച്ചിയിൽ  വാടകയ്ക്ക് താമസിക്കുന്ന ബി സുധി (49)യെ എക്സൈസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും ഔദ്യോഗിക ഡ്യൂട്ടിതടസ്സപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തു. 

മല്ലപ്പള്ളി എക്സൈസ്  സി ഐ ഓഫീസിൽ സിവിൽ എക്സൈസ് ഓഫീസറായി ജോലിചെയ്യുന്ന  കൊല്ലം വടക്കേവിള അൽ നൂർ വീട്ടിൽ മുഹമ്മദ് കാഹിൽ(38) ആണ് പ്രതിയുടെ ആക്രമണത്തിന് ഇരയായത്. സഹപ്രവർത്തകനായ അനൂപമൊത്ത് അനധികൃത ലഹരി വില്പനക്കെതിരായ പരിശോധനയുമായി ബന്ധപ്പെട്ട പട്രോളിംഗ് ഡ്യൂട്ടി ചെയ്തുവരവേയാണ് സംഭവം.
      
25 ന് രാത്രി 7.30 നും എട്ടിനുമിടെ, മല്ലപ്പള്ളി മാർക്കറ്റിന് സമീപം വോളിബോൾ കോർട്ടിലേക്ക് പോകുന്ന റോഡിൽ  കടയുടെ മുന്നിൽ  പരസ്യമായി മദ്യപിക്കുകയായിരുന്നു പ്രതി . ഇത് വിലക്കി ചോദ്യം ചെയ്തപ്പോൾ, ഇദ്ദേഹത്തെ അസഭ്യം വിളിച്ചു  ആക്രമിക്കാൻ മുതിരുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും,   വാക്കത്തിയെടുത്ത് വീശുകയുമായിരുന്നു.  കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് എക്സൈസുദ്യോഗസ്ഥർ അറിയിച്ചതനുസരിച്ച്, കീഴ്‌വായ്‌പ്പൂർ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാന്നാർ ജയന്തി വധക്കേസിൽ ഭർത്താവിന് വധശിക്ഷ

മാവേലിക്കര: മാന്നാര്‍ ജയന്തി വധക്കേസില്‍ ഭർത്താവിനു വധശിക്ഷ.മാന്നാര്‍ ആലുംമൂട്ടില്‍ താമരപ്പള്ളി വീട്ടില്‍ ജയന്തിയെ(39) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവായ കുട്ടികൃഷ്ണനെ(60) വധശിക്ഷക്ക് വിധിച്ചത്. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2004 ഏപ്രില്‍...

എല്‍.പി.ജി. സിലിണ്ടര്‍ അപകടത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12.40 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍

കോട്ടയം : പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ മകന്‍ നഷ്ടപ്പെട്ട അമ്മയ്ക്ക് 12,40,976 രൂപ നഷ്ടപരിഹാരം വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍. നടപടിക്രമങ്ങളുടെ ചെലവായി പതിനായിരം രൂപയും നല്‍കണം. പാലാ രാമപുരം...
- Advertisment -

Most Popular

- Advertisement -