Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsവിഴിഞ്ഞം അന്താരാഷ്ട്ര...

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം : ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനോപാധി നഷ്ടപരിഹാരം വിതരണം ചെയ്തു. കരമടിത്തൊഴിലാളികൾ, ചിപ്പി-കട്ടമരത്തൊഴിലാളികൾ, കരമടി അനുബന്ധ സ്ത്രീ ചുമട്ടു തൊഴിലാളികൾ എന്നീ മത്സ്യബന്ധന വിഭാഗങ്ങളിൽ നിന്നും തുറമുഖ നിർമ്മാണത്തെത്തുടർന്ന് ഉപജീവനമാർഗ്ഗം നഷ്ടപ്പെടുന്നതായി കണ്ടെത്തിയവർക്കാണ് നഷ്ടപരിഹാരം നൽകിയത്.

മരണപ്പെട്ട ഗുണഭോക്താക്കളുടെ അവകാശികളുൾപ്പെടെ 15 കുടുംബങ്ങൾക്കാണ് 43 ലക്ഷം രൂപയോളം ജീവനോപാധി നഷ്ടപരിഹാരമായി വിതരണം ചെയ്തത്. ഇതുവരെ 2,940 കുടുംബങ്ങൾക്കായി 114.73 കോടിയോളം രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യരാണ് നഷ്ടപരിഹാരം വിതരണം ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കി

തിരുവല്ല : അതികഠിനമായ ചൂടും, മനുഷ്യർക്ക് നിർജലീകരണവും മൂലമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് ആശ്വാസമേകി തിരുവല്ല നഗരസഭയും, മർച്ചൻ്റ്റ്സ് അസ്സോസിയേഷനും, ജോയ് ആലുക്കാസ് ഫൗണ്ടേഷനുമായി സഹകരിച്ച്  സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പിലാക്കി. ആലുക്കാസ് കോർണറിൽ...

ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം : യുവാവിന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു

പാലക്കാട്: ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ . അനന്തരവന്റെ അടിയേറ്റ് അമ്മാവൻ കൊല്ലപ്പെട്ടു.വടകരപ്പതി ഒഴലപ്പതി കുപ്പാണ്ട് കൗണ്ടന്നൂർ ശെന്തിൽകുമാർ (45) ആണ് മരിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ശെന്തിൽകുമാറിന്റെ സഹോദരിയുടെ മകൻ...
- Advertisment -

Most Popular

- Advertisement -