Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsമണ്ണെണ്ണ ഏറ്റെടുക്കാൻ ...

മണ്ണെണ്ണ ഏറ്റെടുക്കാൻ  റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ല: നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണ ഏറ്റെടുത്ത് വിതരണം ചെയ്യാത്ത റേഷൻ വ്യാപാരികള്‍ക്കെതിരെ നടപടിക്ക് നിർദേശം നല്‍കി ഭക്ഷ്യവകുപ്പ്. മൊത്ത വ്യാപാര ഡിപ്പോകളില്‍നിന്ന് മണ്ണെണ്ണ ഏറ്റെടുക്കാൻ ചില റേഷൻ വ്യാപാരികള്‍ തയാറാകുന്നില്ലെന്ന ജില്ല സപ്ലൈ ഓഫിസർമാരുടെ (ഡി.എസ്.ഒ) റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വ്യാപാരികളുടെ കട സസ്പെൻഡ് ചെയ്യാനും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കം നടപടികള്‍ സ്വീകരിക്കാനും റേഷനിങ് കണ്‍ട്രോളർ നിർദേശം നല്‍കിയത്.

ഈ മാസം 21 മുതല്‍ റേഷൻ മണ്ണെണ്ണ വിതരണം ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചിരുന്നെങ്കിലും നിലവിലുള്ള 13,989 റേഷൻ കടകളില്‍ എഴുന്നൂറില്‍ താഴെ കടകളില്‍ മാത്രമാണ് മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടുള്ളൂ. വ്യാപാരികളുടെ നിസ്സഹകരണമാണ് ഇതിന് പിന്നിലെന്നാണ് ഭക്ഷ്യവകുപ്പിന്‍റെ ആരോപണം.

നേരത്തെ സംസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന 240 മണ്ണെണ്ണ മൊത്ത വിതരണ ഡിപ്പോകളില്‍ 30 ഡിപ്പോകള്‍ മാത്രമാണ് ഇപ്പോള്‍ പ്രവർത്തിക്കുന്നത്. ഇതേതുടർന്ന് വിതരണം പ്രഖ്യാപിച്ച്‌ ഒരാഴ്ച പിന്നിടുമ്പോഴും കാസർകോട്, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ജില്ലകളിലെ ഡിപ്പോകളിലൊന്നും മണ്ണെണ്ണ വിതരണത്തിനായി എത്തിയിട്ടില്ലെന്ന് വ്യാപാരികള്‍.

എന്നാല്‍ സർക്കാറിന്‍റെ പിടിപ്പുകേടാണ് മണ്ണെണ്ണ വിതരണം പാളാൻ കാരണമെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ ആരോപണം. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല പുഷ്പമേള ചിത്രരചനാ മത്സരം നടത്തി

തിരുവല്ല : കുട്ടികളിലെ  സർഗ്ഗവാസനകൾ വളർത്തിയെടുക്കുവാനും അവരുടെ ഉള്ളിലെ കഴിവുകൾ  പ്രതിഫലിപ്പിക്കുവാനും ചിത്രരചന പോലെയുള്ള പരിപാടികൾക്കു കഴിയുമെന്ന് അഡ്വ. മാത്യു റ്റി.തോമസ് എം എൽ എ പ്രസ്താവിച്ചു. തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡവലപ്മെന്റ്...

Kerala Lotteries Results : 09-05-2025 Suvarna Keralam SK-2

1st Prize Rs.1,00,00,000/- RP 339320 (PATTAMBI) Consolation Prize Rs.5,000/- RN 339320 RO 339320 RR 339320 RS 339320 RT 339320 RU 339320 RV 339320 RW 339320 RX 339320...
- Advertisment -

Most Popular

- Advertisement -