Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസി ബസിൽ...

കെഎസ്ആർടിസി ബസിൽ യാത്രക്കാരി കുഴഞ്ഞു വീണു : ജീവനക്കാർ രക്ഷകരായി

തിരുവല്ല: കെഎസ് ആർടിസി ബസിൽ  കുഴഞ്ഞു വീണ യാത്രക്കാരിയെ  ജീവനക്കാർ ചേർന്ന്  ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ പത്തനാപുരത്ത് നിന്ന് സുൽത്താൻ ബത്തേരിയിലേക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസിലാണ് കുഴഞ്ഞു വീണത്. തലയ്ക്ക് പരിക്കേറ്റ യാത്രക്കാരിയെ തിരുവല്ലയിലെ സ്വകാര്യ  ആശുപത്രിയിൽ എത്തിച്ച് കെഎസ്ആർടിസി ജീവനക്കാർ മാതൃകയായി.

കോന്നിയിൽ നിന്ന് കയറിയ യാത്രക്കാരിക്ക് തിരുവല്ലക്കു സമീപം വച്ചാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സീറ്റിലിരുന്ന യാത്രക്കാരി ബസിന്റെ ജനാലയിലേക്കു തലയിടിച്ചു വീഴുകയായിരുന്നു. തലയിൽ മുറിവേറ്റു രക്തം വാർന്ന യാത്രക്കാരിയെ ബസ് കണ്ടക്റ്റർ റെജീഷും ഡ്രൈവർ സുരേഷ് കുമാറും ചേർന്ന് യാത്രക്കാരുടെ സഹകരണത്തോടുകൂടെ ആശുപത്രിയിൽ എത്തിച്ചത്.

ആശുപത്രിയിൽ യാത്രക്കാരിയെ ഏൽപ്പിച്ചു ബന്ധുക്കളെ വിവരം അറിയിച്ചതിന് ശേഷം   ബസ് യാത്ര തുടർന്നത്. യാത്രക്കാരി തിരുവല്ല മെഡിക്കൽ മിഷനിൽ ചികിത്സയിലാണ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുതിർന്ന വോട്ടറായ വസുമതിയമ്മയ്ക്ക് ജില്ല ഭരണകൂടത്തിൻ്റെ ആദരം

ആലപ്പുഴ: ജില്ലയിലെ ഏറ്റവും മുതിർന്ന വോട്ടർമാരിൽ ഒരാളായ പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് കണ്ണമ്പള്ളി വെളി വീട്ടിൽ വസുമതിയമ്മയ്ക്ക് ആദരവുമായി ജില്ല ഭരണകൂടം. വോട്ടർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി സ്വീപ്പിൻ്റെ ആഭിമുഖ്യത്തിൽ...

അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട അച്ചൻകോവിൽ ആറ്റിൽ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സൽ അജി എന്ന വിദ്യാർത്ഥിയുടെ മൃതദേഹമാണ് കണ്ടെത്തി. ഫയർഫോഴ്സ് സ്ഥലത്തെത്തി മറ്റൊരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പത്തനംതിട്ട...
- Advertisment -

Most Popular

- Advertisement -