Sunday, July 6, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമെഡിക്കൽ കോളേജ്...

മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ സംസ്‌കാരം ഇന്ന്

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ചു. സംസ്കാരച്ചടങ്ങുകൾ 11 മണിയോടെ വീട്ടുവളപ്പിൽ നടക്കും .

ബിന്ദുവിന്റെ മൃതദേഹം ഇന്നലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മുട്ടുച്ചിറയിലെ സ്വകാര്യ  ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. രാവിലെ എട്ടരയോടെ ആശുപത്രിയിൽ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചു.അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപ്പേർ വീട്ടിൽ തടിച്ചുകൂടി.മക്കളും ഭർത്താവും ഉറ്റവരും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ബിന്ദുവിനെ അവസാനമായി കണ്ടു . 

അതേസമയം ,അപകടത്തിൽ ആരോഗ്യ വകുപ്പിനെതിരെയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും പ്രതിഷേധം ശക്തമാവുകയാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അപകടത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രാദേശിക അവധി

പത്തനംതിട്ട : ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള പോളിംഗ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന ഇളകൊള്ളൂര്‍ സെന്റ് ജോര്‍ജ്ജ് ഹൈസ്‌കൂള്‍, തെങ്ങുംകാവ് ഗവ.എല്‍.പി.എസ്, പൂവന്‍പാറ 77-ാം നമ്പര്‍ അങ്കണവാടി, വെള്ളപ്പാറ അമൃത എല്‍.പി.എസ്,...

കനത്ത മഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം : ചുങ്കത്ത്  മരം കടപുഴകി റോഡിലേക്ക് വീണു

കോട്ടയം: കനത്തമഴയിലും കാറ്റിലും കോട്ടയത്ത് വ്യാപക നാശം. വിവിധയിടങ്ങളിൽ മരങ്ങള്‍  കടപുഴകി വീണു. ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ രാത്രിയുണ്ടായ മഴയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ബൈപാസില്‍ ചുങ്കത്ത് വന്‍ മരം...
- Advertisment -

Most Popular

- Advertisement -