Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത് മൊബൈൽ...

തിരുവനന്തപുരത്ത് മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം : കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസിൽ മൊബൈൽ പാസ്‌പോർട്ട് സേവാ വാൻ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരിയും തിരുവനന്തപുരം റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ജീവ മരിയ ജോയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ജൂലൈ 11, 15, 16, 17 തീയതികളിൽ കുടപ്പനക്കുന്നിൽ ജില്ലാ കളക്ടറേറ്റിലും തുടർന്ന് ജൂലൈ 21-23 തീയതികളിൽ വർക്കല പോസ്റ്റ് ഓഫീസിലും ജൂലൈ 29-31 തീയതികളിൽ കരുനാഗപ്പള്ളി പോസ്റ്റ് ഓഫീസിലും വാൻ വിന്യസിക്കും.

ഈ പ്രദേശങ്ങളിൽ താമസിക്കുന്ന അപേക്ഷകർക്ക് www.passportindia.gov.in എന്ന വെബ്‌സൈറ്റ് വഴി മൊബൈൽ പാസ്‌പോർട്ട് സേവാ വാനിനായി അപ്പോയിന്റ്‌മെന്റുകൾ ബുക്ക് ചെയ്യാനും ആവശ്യമായ രേഖകൾ സഹിതം അനുവദിച്ച അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യാനും കഴിയും. കൂടുതൽ വിവരങ്ങൾക്ക്, തിരുവനന്തപുരം ആർ‌പി‌ഒയെയെ 0471-2470225 എന്ന നമ്പറിലോ rpo.trivandrum@mea.gov.in എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഹാത്മാഗാന്ധി കുടുംബസംഗമം

തിരുവല്ല: പെരിങ്ങര പതിനൊന്നാം വാർഡ്  മഹാത്മാഗാന്ധി കുടുംബ സംഗമം   കെപിസിസി സെക്രട്ടറി  അനീഷ് വരിക്കണ്ണാമല  ഉൽഘാടനം ചെയ്തു. ജിജി പെരിങ്ങര അധ്യക്ഷത വഹിച്ചു. ഭാസ്കരൻ നായർ വാലയിൽ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക്‌ പ്രസിഡന്റ്‌ ...

Kerala Lottery Results : 30-03-2025 Akshaya AK-695

1st Prize Rs.7,000,000/- AE 422035 (KOTTAYAM) Consolation Prize Rs.8,000/- AA 422035 AB 422035 AC 422035 AD 422035 AF 422035 AG 422035 AH 422035 AJ 422035 AK 422035...
- Advertisment -

Most Popular

- Advertisement -