Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsയുവാവിനെ വടിവാൾ...

യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി

തിരുവല്ല : മുൻവിരോധം കാരണം യുവാവിനെ വടിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല തിരുമൂലപുരം കദളിമംഗലം അമ്പലത്തിന് സമീപം പ്ലാവേലിൽ വീട്ടിൽ പി ആർ ആർജ്ജുൻ (27) ആണ് അറസ്റ്റിലായത്.

പാണ്ടനാട് കിഴക്കേ മായ്ക്കര വന്മഴി വീട്ടിൽ ഷിബി (26)നെ, 16 ന് വൈകിട്ട് 5.30 ഓടെ പാലിയേക്കര പള്ളിക്ക് എതിർവശം റോഡിൽ  തടഞ്ഞുനിർത്തി പ്രതി മർദ്ദിച്ചു. പിന്നീട് ചവുട്ടി താഴെയിട്ടശേഷം കയ്യിൽ കരുതിയ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഷിബിന്റെ മൊഴി രേഖപ്പെടുത്തി തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ കാവുംഭാഗത്തു നിന്നും കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു.  കുറ്റസമ്മതം നടത്തിയതിനെതുടർന്ന് ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Result : 16/06/2024 Akshaya AK 656

1st Prize Rs.7,000,000/- AO 145065 (KOTTAYAM) Consolation Prize Rs.8,000/- AN 145065 AP 145065 AR 145065 AS 145065 AT 145065 AU 145065 AV 145065 AW 145065 AX...

തൊടുപുഴയിൽ കെട്ടിടം തകർന്നു വീണ് അപകടം : 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

തൊടുപുഴ : തൊടുപുഴ മുതലക്കോടത്ത് പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് രണ്ടു പേർ മരിച്ചു.കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തു....
- Advertisment -

Most Popular

- Advertisement -