Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമൺസൂൺ ടൂറിസം...

മൺസൂൺ ടൂറിസം : വാഗമൺ പൈൻമരക്കാടുകൾ വിനോദസഞ്ചാരികളുടെ വേദിയാകുന്നു

പാലാ: മൺസൂൺ ടൂറിസത്തിന്റെ പുത്തൻ സാധ്യതകൾക്ക് വാഗമൺ പൈൻമരക്കാടുകൾ വേദിയാകുന്നു.  മഴ നനഞ്ഞ് വാഗമണ്ണിലെ പൈൻ മരക്കാട്ടിലെത്താൻ വിനോദസഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശങ്ങളിലൊന്നായ വാഗമണ്ണിലെ പൈൻ വനങ്ങൾക്ക് പേരുകേട്ടതാണ്. ശരാശരി 15 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള അപൂർവ പൈൻ വനമാണ് ഇവിടെയുള്ളത്.

സാധാരണയായി ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയിലാണ് പൈൻ വനങ്ങൾ സാധാരണയായി കാണുന്നതെങ്കിൽ വാഗമണ്ണിൻ്റെ പ്രധാന ആകർഷണ കേന്ദ്രമാണ് പൈൻമരക്കാട്. ബ്രിട്ടീഷുകാരുടെ കാലത്താണ് പ്രദേശത്ത് പൈൻ മരങ്ങൾ നട്ടുപിടിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. 200 ഏക്കറിലാണ് പൈൻ മരതോട്ടം. തണുപ്പ് കലർന്ന കാലാവസ്ഥയിൽ മരങ്ങൾ വളരുകയും വാഗമണ്ണിൻ്റെ സൗന്ദര്യത്തിൻ്റെ ഭാഗമാകുകയും ചെയ്യുന്ന അപൂർവകാഴ്ചയാണ്.

മൊട്ടക്കുന്നിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെയുള്ള കോലാഹലമേട്ടിലാണ് കാഴ്ചയുടെ വിരുന്നൊരുക്കി പൈൻ വാലിയുള്ളത്. റോഡരികിൽ വണ്ടിനിർത്തി മുന്നൂറ് മീറ്റർ നടന്നാൽ ഇവിടെയെത്താം. നടപ്പ് വഴിയോട് ചേർന്ന് നിരവധി കടകളുണ്ട്. ഇവിടേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.

മുതിർന്നവർക്ക് 30 രൂപയും കുട്ടികൾക്ക് 20 രൂപയുമാണ് പാസ് നിരക്ക്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

പത്തനംതിട്ട : കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പഹൽഗാം വർഗീയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്നേഹദീപം തെളിച്ച് ഭീകര വിരുദ്ധ പ്രതിജ്ഞ എടുക്കുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം ഇലന്തൂരിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്...

ചെങ്ങന്നൂരിൽ ജലവിതരണം മുടങ്ങും.

ചെങ്ങന്നൂർ: മിത്രപ്പുഴ കടവിൽ നിന്നുള്ള പമ്പിങ് മെയിൻ ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ  തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ജലവിതരണം മുടങ്ങും. ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യിലെ കിഴക്കേനട, മാർക്കറ്റ്,ടൗൺ, റെയിൽവെസ്റ്റേഷൻ, മുണ്ടൻകാവ്, പുലിക്കുന്ന് പ്രദേശങ്ങളിലാണ്  ...
- Advertisment -

Most Popular

- Advertisement -