Sunday, August 10, 2025
No menu items!

subscribe-youtube-channel

HomeNewsKannurനരേന്ദ്ര മോദിക്കും...

നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിൽ നിന്നും

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഇത്തവണയും ഓണക്കോടി കണ്ണൂരിന്റെ സ്വന്തം കൈത്തറിയില്‍ നിന്നും. കേരളം ഔദ്യോഗികമായി സമ്മാനിക്കുന്ന ഓണക്കോടി കണ്ണൂര്‍ മേലെചൊവ്വയിലെ ലോക്നാഥ് വീവേഴ്സാണ് നെയ്തെടുക്കുന്നത്. രാജ്നാഥ് സിങ്, അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവരുള്‍പ്പടെ ഏഴ് കേന്ദ്രമന്ത്രിമാര്‍ക്കും ഓണക്കോടി ഒരുക്കുന്നത്.

കൈത്തറി ആന്‍ഡ് ടെക്സ്‌റ്റൈല്‍ ഡയറക്ടേറ്റിലെ ഉദ്യോഗസ്ഥസംഘം എത്തിയാണ് ഇതിന് നിര്‍ദേശം നല്‍കിയത്. തുണി നെയ്ത് 10-ന് തിരുവനന്തപുരത്ത് എത്തിക്കണം.  ഹാന്‍ടെക്സ് തയ്യല്‍ യൂണിറ്റാണ് കുര്‍ത്ത തയ്ക്കുക.

കഴിഞ്ഞ രണ്ടുവര്‍ഷവും ലോക്നാഥില്‍നിന്നാണ് പ്രധാനമന്ത്രിക്കുള്ള ഓണക്കോടി ഒരുക്കിയത്. പ്രധാനമന്ത്രിക്കായി വ്യത്യസ്തനിറത്തിലുള്ള രണ്ട് ഡിസൈനും മറ്റുള്ളവര്‍ക്ക് ഓരോന്നും വീതം ഒന്‍പത് തരത്തിലുള്ള ഡിസൈനാണ് ഒരുക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമൊരുക്കാന്‍ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്

തിരുവല്ല : മെന്‍സ്ട്രല്‍ കപ്പ് വിപ്ലവമൊരുക്കാന്‍ നെടുമ്പ്രം ഗ്രാമ പഞ്ചായത്ത്. നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെ 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി നിർവഹണം നെടുമ്പ്രം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കൈമാറി. സാധാരണക്കാരായ സ്ത്രീകൾക്ക് സാമ്പത്തികമായും ആരോഗ്യപരമായും...

അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി രണ്ടു മുതൽ

കോഴഞ്ചേരി:113-മത് അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത്  ഫെബ്രുവരി രണ്ടു മുതൽ ഒൻപതുവരെ പമ്പാ മണൽ പുറത്ത് നടക്കും. 5 ന് വൈകിട്ട് 3. 30 ന് നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനം ആർ.എസ്.എസ്....
- Advertisment -

Most Popular

- Advertisement -