Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiശ്വേതാ മേനോനെതിരായ...

ശ്വേതാ മേനോനെതിരായ കേസ് : തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : നടി ശ്വേതാ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.കേസ് റജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയ എറണാകുളം സിജെഎം കോടതിയിൽ നിന്ന് റിപ്പോർട്ട് തേടി. സർക്കാരിനു നോട്ടിസയ്ക്കാനും കോടതി നിർദേശിച്ചു.കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​ കൃ​ത്യ​മാ​യ നടപടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ചില്ലെന്നും വി​ഷ​യ​ത്തി​ൽ തി​ടു​ക്കം കാ​ട്ടി​യെ​ന്നും ഹൈക്കോടതി നിരീ​ക്ഷി​ച്ചു.

അതേസമയം,ശ്വേത മേനോന് പിന്തുണയുമായി നടന്‍ ദേവന്‍ രംഗത്തെത്തി . അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തിൽ അമ്മയിലെ മുഴുവൻ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നിൽക്കും.

ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകൾ വെച്ചാണെന്നും അത് ശ്വേത മേനോന്‍റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്. അതിൽ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെൻസർ ബോർഡ് ആണ് .സെൻസർ ബോർഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകൾ ഇറങ്ങിയത്.ദുരൂഹമായ ഒരു ഗൂഢ പദ്ധതി കേസിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവിൽ വന്നശേഷം ആരാണ് അതിന് പിന്നിൽ എന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചൂട്:12 ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം :സംസ്ഥാനത്തു പല ജില്ലകളിലും വരും ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി വരെയാകുമെന്ന് മുന്നറിയിപ്പ്.വയനാട് ,ഇടുക്കി ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പാലക്കാട്, കൊല്ലം ,തൃശ്ശൂർ, മലപ്പുറം, പത്തനംതിട്ട, കണ്ണൂർ,...

ഇന്ന്  ബാങ്കുകളും കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള  സ്ഥാപനങ്ങൾക്ക്  സർക്കാർ അവധി പ്രഖ്യാപിച്ചു.  ചൊവ്വാഴ്ച കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധി. ക്യാഷ്...
- Advertisment -

Most Popular

- Advertisement -