Thursday, September 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamതദ്ദേശ തെരഞ്ഞെടുപ്പ്...

തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള ജനവിധിയാകും: സണ്ണി ജോസഫ്

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരള സർക്കാരിനെതിരെയുള്ള ജനവിധിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ, പോഷക സംഘടന ജില്ലാ പ്രസിഡണ്ട്മാർ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെസി ജോസഫ്, കുര്യൻ ജോയ്, ജോസഫ് വാഴക്കൻ , ജോസി സെബാസ്റ്റ്യൻ ,പിഎസലീം, ടോമി കല്ലാനി, ജോഷി ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസും യുഡിഎഫും തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. ഓഗസ്റ്റ് 22 ,23 , 24 തീയതികളിൽ വിപുലമായ മണ്ഡലം യോഗങ്ങളും ,25 , 26 27 തീയതികളിൽ വാർഡ് നേതൃയോഗങ്ങളും നടക്കും. ഓഗസ്റ്റ് 29 ,30 ,31 തീയതികളിൽ കോൺഗ്രസ് നേതാക്കന്മാരുൾപ്പെടെ ഭവന സന്ദർശനവും നടത്തും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം

മാവേലിക്കര : കോളേജിലേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്വകാര്യ ബസുമായി കൂട്ടിയിടിച്ച് എൻജിനീയറിങ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെങ്ങന്നൂർ കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി പി. പരമേശ്വർ (18)...

ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; നിർണായക ചാറ്റ് കണ്ടെത്തി

തിരുവനന്തപുരം : ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നിർണായക ചാറ്റ് കണ്ടെത്തി .പ്രതി സുകാന്തിന്റെ ഐ ഫോണ്‍ ചാറ്റിലെ വിവരങ്ങള്‍ വീണ്ടെടുത്തപ്പോള്‍ ഐബി ഉദ്യോഗസ്ഥയോട് എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുകാന്ത്...
- Advertisment -

Most Popular

- Advertisement -