Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ ഓണം...

സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ

തിരുവനന്തപുരം : സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 25) വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ട ഇ.കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ ചടങ്ങിൽ അധ്യക്ഷനാകും. .

ഓണക്കാലത്ത് സബ്സിഡി അരിയ്ക്കു പുറമേ കാർഡൊന്നിന് 20 കിലോ പച്ചരിയോ പുഴുക്കലരിയോ 25/- രൂപ നിരക്കിൽ സ്‌പെഷ്യൽ അരിയായി ലഭ്യമാക്കും. സബ്‌സിഡി നിരക്കിൽ നൽകുന്ന മുളകിന്റെ അളവ് അര കിലോയിൽ നിന്നും 1 കിലോയായി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.250 ലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് ഓഫറുകളും, വിലക്കുറവും നൽകുന്നുണ്ട്. സെപ്റ്റംബർ നാലു വരെയാണ് ജില്ലാ ഫെയറുകൾ സംഘടിപ്പിക്കുക. എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ നാലുവരെ ഒരു പ്രധാന ഔട്ട്‌ലെറ്റിനോട് അനുബന്ധിച്ച് ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ സഞ്ചരിക്കുന്ന ഓണച്ചന്തകളും ഒരുക്കിയിട്ടുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഇലക്ട്രിക്ക് ഓട്ടോകൾക്ക് തകരാർ: ഒരു വിഭാഗം ഉപഭോക്താക്കൾ  മഹീന്ദ്ര ഷോറൂമിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും 

പത്തനംതിട്ട :  മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ വാങ്ങിയപ്പോൾ കമ്പനി നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്നാരോപിച്ചാണ് ഒരു വിഭാഗം ഉപഭോക്താക്കൾ പത്തനംതിട്ടയിലെ മഹീന്ദ്രാ ഷോറൂമിന് മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് കാര്യാലയത്തിന് മുന്നിൽ...

കളിയിക്കാവിള കൊലപാതകം : ഒരാൾ പിടിയിൽ

തിരുവനന്തപുരം : കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ.നേമം ചൂഴാറ്റകോട്ട സ്വദേശിയും നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയുമായ അമ്പിളിയെന്ന ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.തിരുവനന്തുപുരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ...
- Advertisment -

Most Popular

- Advertisement -