Tuesday, July 7, 2026
No menu items!

subscribe-youtube-channel

HomeNewsപൂക്കൾ നിറയും...

പൂക്കൾ നിറയും ഗ്രാമം പദ്ധതി വിളവെടുപ്പ്  നടത്തി

പന്തളം: തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവൻ മുഖേന നടപ്പിലാക്കിയ പൂക്കൾ നിറയും ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ്  ഉദ്ഘാടനം പ്രസിഡൻ്റ് എസ് രാജേന്ദ്രപ്രസാദ് നിർവ്വഹിച്ചു. രാജ്ഭവനത്തിൽ ഉഷാ രാജൻ എന്ന കർഷകയുടെ പൂന്തോട്ടത്തിലാണ് വിളവെടുപ്പ് നടത്തിയത്.

ആറ് ഹെക്ടർ സ്ഥലത്ത് 34 കർഷകർ ചേർന്നാണ് ബന്ദിപ്പൂ കൃഷി നടത്തിയത്. ഓണത്തിന് പഞ്ചായത്തിൽ ആവശ്യമായ പൂവ് ലഭ്യമാക്കി കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കുന്നതിനാണ് പദ്ധതി ആരംഭിച്ചതെന്ന് പ്രസിഡന്റ്‌ പറഞ്ഞു. വൈസ് പ്രസിഡൻ്റ് റാഹേൽ, അംഗങ്ങളായ പ്രിയാ ജ്യോതികുമാർ , ശ്രീവിദ്യ, ആസിസ്റ്റൻ്റ് കൃഷി ഓഫീസർ സന്തോഷ്, കൃഷി അസിസ്റ്റൻ്റ് റീന കർഷകർ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി

കൊച്ചി : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍ സംഗമം നടത്തുന്നതില്‍ ചില സുപ്രധാന നിർദ്ദേശങ്ങളും ഹൈക്കോടതി മുന്നോട്ടു വച്ചിട്ടുണ്ട്. വരവ് - ചെലവ് കണക്കുകള്‍ സുതാര്യമായിരിക്കണമെന്നും...

കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക.അത്യാഹിത വിഭാഗത്തിലെ ആറാം നിലയിൽ നിന്നുമാണ് പുക ഉയർന്നത്.ഇതോടെ നാല്, അഞ്ച്, ആറ് നിലകളിലെ ആളുകളെ ഒഴിപ്പിച്ചു.ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയാണ് ആറാം...
- Advertisment -

Most Popular

- Advertisement -